
തിരുവനന്തപുരം: വെള്ളക്കെട്ടുകൾ ധാരാളമുള്ള ആലപ്പുഴ ജില്ലയിലുൾപ്പെടെ മണ്ണിട്ട് ഉയർത്തിയാണ് ദേശീയപാത നിർമ്മിക്കുന്നത്. അവിടെയും വയഡക്ട് മേൽപ്പാലം വേണമെന്ന ആവശ്യം ശക്തമായി.
വേമ്പനാട്ട് കായൽ, കായംകുളം കനാൽ എന്നിവിടങ്ങളിൽ നിന്നു കുഴിച്ചെടുക്കുന്ന ചെളി കലർന്ന മണ്ണിട്ട് ഉയർത്തിയാണ് ഉയരപ്പാത നിർമ്മിക്കുന്നതെന്ന് ആക്ഷേപം. സാങ്കേതിക സമിതിയെ നിയോഗിച്ച് അന്വേഷിക്കാൻ ജില്ലാ കളക്ടർ ദേശീയപാത നിർമാണച്ചുമതലയുള്ള രണ്ടു പ്രോജക്ട് ഡയറക്ടർമാർക്കും നിർദേശം നൽകിയിരുന്നു. കലവൂരിനു സമീപം അടിപ്പാതയുടെ പാർശ്വഭിത്തി തള്ളിയതും ആശങ്കയിലാക്കിയിട്ടുണ്ട്.
``നാലുമീറ്ററിൽ കൂടുതൽ ഉയരത്തിൽ പാത നിർമ്മിക്കേണ്ടി വരികയാണെങ്കിൽ വയഡക്ട് മേൽപ്പാതയാണ് ഉചിതം. പരിസ്ഥിതി സംരക്ഷണത്തിനും സുരക്ഷയ്ക്കും അതാണ് നല്ലത്.`` -എൽ.ബീന,
മുൻ ചീഫ് എൻജിനീയർ,
പൊതുമരാമത്ത് വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |