
തിരുവനന്തപുരം: 30ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത 'പാലസ്തീൻ 36' പ്രദർശിപ്പിക്കും. ഈ വർഷത്തെ ടോക്കിയോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ പുരസ്‌കാരം നേടിയിരുന്നു. ടോറോന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗാലാ പ്രസന്റേഷൻ വിഭാഗത്തിൽ പ്രദർശിപ്പിച്ചപ്പോൾ പ്രേക്ഷക പ്രീതിയും നേടി. 98ാമത് ഓസ്‌കർ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട പലസ്തീനിയൻ ചിത്രം കൂടിയാണിത്.
1936 മുതൽ 1939വരെ നീണ്ടുനിന്ന ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയുള്ള അറബ് കലാപത്തെ പശ്ചാത്തലമാക്കിയ ചരിത്ര ചിത്രമാണ് 'പാലസ്തീൻ 36'. ഗ്രാമീണനായ യൂസഫിന്റെ ജീവിതസംഘർഷങ്ങളും, ജെറുസലേമിലെ കലാപസാഹചര്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബ്രിട്ടീഷ് ഭരണത്തിനും സയണിസത്തിനുമെതിരെ പാലസ്തീൻ കലാപം ആരംഭിച്ച വർഷമാണ് ചിത്രത്തിന്റെ പേരിൽ സൂചിപ്പിച്ചിരിക്കുന്നത്.
വികാരനിർഭരമായ കുടുംബ ബന്ധങ്ങളെ അവതരിപ്പിച്ച ആൻമേരി ജാസിറിന്റെ 'വാജിബും' ഇത്തവണ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കും. 2017ൽ ചിത്രത്തിന് ഐ.എഫ്.എഫ്.കെയിൽ സുവർണചകോരം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |