
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ പ്രചാരണം കഴിഞ്ഞ് മടങ്ങിയെത്തിയ സ്ഥാനാർത്ഥി വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വട്ടത്ത് ഹസീന (49)യാണ് മരിച്ചത്. മുസ്ളീംലീഗ് സ്ഥാനാർത്ഥിയായാണ് ഹസീന മത്സരിച്ചിരുന്നത്. പായിമ്പാടം അങ്കണവാടിയിലെ അദ്ധ്യാപികയാണ്.
കഴിഞ്ഞ ദിവസം ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായുള്ള വോട്ട് ചോദിക്കുന്നതിനും വീടുകളിലെ കുടുംബയോഗങ്ങളിലും ഹസീന സജീവമായി പങ്കെടുത്തിരുന്നു. ശേഷം വീട്ടിലെത്തി രാത്രി 11.15ഓടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്‌ദുറഹിമാനാണ് ഭർത്താവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |