
തിരുവനന്തപുരം: നടി ആക്രമിച്ച കേസിൽ നാലു പ്രതികളെ വെറുതെ വിട്ടതിഷ പ്രതികരിച്ച് അന്വേ,ണ സംഘം മുൻമേധാവി ബി. സന്ധ്യ. പ്രതികളെ വെറുതെ വിട്ടത് അന്തിമ വിധിയല്ലെന്നും മേൽക്കോടതിയിൽ എന്തു സംഭവിക്കുമെന്ന് നോക്കാമെന്നും സന്ധ്യ പറഞ്ഞു. ഗൂഢാലോചന തെളിയിക്കുക എപ്പോഴും ഒരു വെല്ലുവിളിയാണെന്നും അവർ കൂട്ടിച്ചേർത്തു.
കേസിൽ അന്വേഷണ സംഘം മികച്ച ജോലിയാണ് ചെയ്തത്. അവർ അഭിനന്ദനം അർഹിക്കുന്നുണ്ട്. മാറിമാറി വന്ന പ്രോസിക്യൂട്ടർമാരും നല്ല ജോലി ചെയ്തിട്ടുണ്ട്. ഈയൊരു കേസിലൂടെ കേരളത്തിലെ സിനിമാ മേഖലയിൽ ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ വന്നു. അന്തിമ വിധി വരുന്നത് വരെ അതിജീവിതയ്ക്കൊപ്പം അന്വേഷണ സംഘം ഉണ്ടാകും. ഒരുപാട് വെല്ലുവിളികൾ വിചാരണ വേളയിൽ നേരിട്ടുണ്ട്. മേൽക്കോടതിയിൽ നീതിക്കു വേണ്ടി അന്വേഷണ സംഘവും പ്രോസിക്യൂഷനും പോരാടുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.
നടിയെ ആക്രമിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ എട്ട് വർഷത്തിന് ശേഷമാണ് ഇന്ന് വിധി വന്നത്. ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവർക്കെതിരായ എല്ലാകുറ്റങ്ങളും കോടതി ശരിവച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ‌്ജി ഹണി എം. വർഗീസാണ് വിധി പറഞ്ഞത്. ദിലീപിനെതിരായ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ലെന്നും മതിയായ തെളിവുകൾ ഇല്ലെന്ന് കാട്ടിയാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |