
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ പ്രതീക്ഷയാണുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണ തിരുവനന്തപുരവും പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാസ്തമംഗലം ബൂത്ത് നമ്പർ മൂന്നിൽ ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
എല്ലാ തിരഞ്ഞെടുപ്പിലും രാവിലെ ഏഴുമണിക്ക് എത്തി വോട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് എത്തി വോട്ട് ചെയ്തപ്പോള്‍ മാത്രമാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് പ്രതീക്ഷയല്ല, ഇത്തവണ എടുക്കും. തിരുവനന്തപുരം വിജയ തിലകമണിയും. വിശ്വാസികൾ ഈ തിരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്നും സുരേഷ് ഗോപി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |