
കൊച്ചി: പട്ടികയിൽ പേരില്ലാത്തതിനാൽ നടൻ മമ്മൂട്ടിക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണയും വോട്ടിടാനായില്ല. 2020ലും മമ്മൂട്ടിയുടെ പേര് പട്ടികയിലുണ്ടായിരുന്നില്ല. നേരത്തെ പനമ്പിള്ളി നഗറിൽ താമസിച്ചിരുന്നപ്പോൾ പനമ്പിള്ളി നഗർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലായിരുന്നു താരത്തിനും കുടുംബത്തിനും വോട്ട്. 2021 നിയമസഭാ തിരഞ്ഞെടുപ്പിലും 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലും മമ്മൂട്ടി വോട്ടിട്ടിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് കുടുംബം എളംകുളത്തേക്ക് താമസം മാറി. നിലവിൽ പൊന്നുരുന്നി സി.കെ.സി എൽ.പി സ്‌കൂളിലാണ് മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും മകൻ ദുൽഖറിനുമെല്ലാം വോട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |