
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 100 സീറ്റിൽ കൂടുതൽ നേടി അധികാരത്തിലെത്തുമെന്ന് അത് മനസിലാകാത്തത് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ജോസ് കെ. മാണി ഇടതുമുന്നണി വിടുമ്പോഴോ അതിന് താത്പര്യം പ്രകടിപ്പിക്കുമ്പോഴോ മാത്രമേ ചർച്ചക്ക് പ്രസക്തിയുള്ളൂ. ഒരു മുന്നണിയിൽ നിൽക്കുന്ന കക്ഷിയെ പിടിച്ചുകൊണ്ട് വരാൻ ശ്രമിക്കുന്നത് ശരിയല്ല. യു.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുകയെന്നത് ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കുക എന്നുള്ളതല്ല. താൻ ചേർന്ന പാർട്ടിയല്ല ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് ഐഷാ പോറ്റി പറഞ്ഞത് ഗൗരവമുള്ളതാണ്. ആ പാർട്ടിക്കുണ്ടായ അപചയമാണ് അവർ പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |