SignIn
Kerala Kaumudi Online
Sunday, 08 March 2026 4.14 PM IST

'ഇപ്പോഴത്തെ ഹിറ്റ്മേക്കേഴ്സ് ദിലീപിനോടൊത്ത് സിനിമ ചെയ്യുന്നില്ല, ജയറാമിന് സ്റ്റാർഡം നഷ്ടപ്പെടാൻ കാരണം'

Increase Font Size Decrease Font Size Print Page
dileep

മലയാളത്തിൽ ഒരുപോലെ ആരാധകരും വിമർശകരുമുള്ള സിനിമാ റിവ്യുവറിൽമാരിലൊരാണ് അശ്വന്ത് കോക്ക്. അശ്വന്തിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അശ്വന്തിന്റെ റിവ്യുവിനായി കാത്തിരിക്കുന്ന വലിയ പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. മലയാള സിനിമയിലെ പ്രമുഖ നടൻമാരുടെ പുതിയ ചിത്രങ്ങളെ അശ്വന്ത് അഭിനന്ദിക്കുകയും ചിലപ്പോൾ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടൻമാരായ ജയറാമിനെയും ദിലീപിനെയും താരതമ്യം ചെയ്തിട്ടുള്ള അശ്വന്തിന്റെ വീഡിയോ ശ്രദ്ധ നേടിയിരിക്കുകയാണ്.

'ജയറാമിന് പണ്ടേ സ്​റ്റാർഡം ഇല്ല. അദ്ദേഹം കൂടുതലും കുടുംബവേഷങ്ങളും കോമഡി കൂടുതൽ കലർന്ന ചിത്രങ്ങളുമാണ് ചെയ്യുന്നത്. അതിലൊക്കെ അദ്ദേഹം കിടിലമാണ്. പക്ഷെ ദിലീപ് എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യും. ദിലീപിന്റെ കോമഡി സിനികമളിൽ പോലും അദ്ദേഹത്തിന് ആക്ഷൻ രംഗങ്ങളുണ്ട്. സിഐഡി മുസയിൽ അങ്ങനെയാണ്. ജയറാമിന്റെ എല്ലാ ഗുണങ്ങളും ദിലീപിനുണ്ട്. അതുപോലെ കൂടുതൽ ആക്ഷൻ രംഗങ്ങളും ചെയ്യുന്നു. അതോടെ ദിലീപ് ഒരുകാലത്ത് താരമായി മാറി.

റൺവേ മമ്മൂക്കയ്ക്കായി വച്ചിരുന്ന സിനിമയായിരുന്നു. പക്ഷെ അത് ദിലീപാണ് ചെയ്തത്. ജയറാം അന്യഭാഷകളിൽ സജീവമാകുകയായിരുന്നു. ഞാൻ ജയറാമിനെ ഒരിക്കലും വ്യക്തിഹത്യ ചെയ്തിട്ടില്ല. എന്നാൽ ലാലേട്ടനും മമ്മൂക്കയും എല്ലാ തരത്തിലുള്ള വേഷങ്ങളും ചെയ്യും. ദിലീപുമായി ഇപ്പോൾ ഹി​റ്റ് സംവിധായകർ സിനിമ ചെയ്യുന്നില്ല. ഭഭബയിൽ പുതുമുഖ സംവിധായകനല്ലേ ചെയ്തത്. വിശ്വാസമുള്ള ഒരു സംവിധായകനും ദിലീപിനെ വച്ച് സിനിമകൾ ചെയ്യുന്നില്ല. അങ്ങനെ ചെയ്താൽ ഒരുപക്ഷേ വിജയിച്ചേക്കാം, അല്ലാതെ ദിലീപ് അഭിനയിച്ച ചിത്രം എന്ന രീതിയിൽ ആളുകൾ സിനിമ കാണുന്ന സാഹചര്യം ഇപ്പോഴില്ല. ഭഭബയിൽ ലാലേട്ടനെ കൊണ്ടുവന്നതുതൊണ്ടാണ് സിനിമ കാണാൻ ആളുകൾ പോയത്. ദിലീപ് ആ സിനിമയിൽ ഒ​റ്റയ്ക്കായിരുന്നുവെങ്കിൽ ഹൈപ്പ് കിട്ടില്ലായിരുന്നു'- അശ്വന്ത് ആരോപിച്ചു.

TAGS: DILEEP, JAYARAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.