
ചെന്നൈ: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത് സ്വന്തം പിതാവായിരുന്നു. തമിഴ്‌നാട്ടിലെ തിരുന്നല്‍വേലിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സംഭവത്തില്‍ പിതാവിന് തൂക്കുകയര്‍ വിധിച്ചിരിക്കുകയാണ് കൊടതി. ഇതിന് പുറമേ 25,000 രൂപ പിഴയും ഒടുക്കണം. ഇരയ്ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തിരുനെല്‍വേലി ജില്ലാ പോക്‌സോ കോടതി ജഡ്ജി സുരേഷ് കുമാര്‍ ഉത്തരവിട്ടു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ 14കാരിയെ പിതാവ് ക്രൂരമായി ബലാത്സംഗം ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 2025 ഫെബ്രുവരിയില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്ക് രണ്ട് ഭാര്യമാരാണുള്ളത്. ഇതില്‍ രണ്ടാം ഭാര്യയില്‍ ഇയാള്‍ക്ക് ജനിച്ച ഒരു കുട്ടിയേയാണ് ലൈംഗികമായി പീഡിപ്പിച്ചത്.
മാസങ്ങളോളം പ്രതി സ്വന്തം മകളെ പീഡിപ്പിച്ച് വരികയായിരുന്നു. ഒടുവില്‍ ശരീരത്തില്‍ വന്ന മാറ്റങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴാണ് കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അധികൃതര്‍ കുട്ടിയോട് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് 2014 മുതല്‍ പിതാവ് ബലാത്സംഗം ചെയ്ത് വരികയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ അമ്മ ലോക്കല്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, ഗര്‍ഭിണിയായ പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കി. ഡിഎന്‍എ പരിശോധനയില്‍ പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി സ്ഥിരീകരിച്ചു. തിരുനെല്‍വേലി പോക്‌സോ കോടതിയിലാണ് കേസ് നടന്നിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |