
ഹണി റോസ് നായികയായ 'റേച്ചൽ' റിലീസ് മാറ്റി . ''റേച്ചൽ നിങ്ങളെ കാണാൻ തയ്യാറാണ്, പക്ഷേ ഇപ്പോഴല്ല. നിലവിലെ സമയവും വേൾഡ് വൈഡ് റിലീസിനുള്ള സാഹചര്യങ്ങളും പരിഗണിച്ച്, പ്രേക്ഷകർക്ക് മികച്ച കാഴ്ചാനുഭവം ഉറപ്പാക്കുന്നതിനായി റിലീസ് മാറ്റി എന്ന് നിർമ്മാതാക്കൾ അറിയിച്ചു . പുതിയ തീയതി ഉടൻ പുറത്തുവിടും. ഹണി റോസിന്റെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രമായാണ് റേച്ചൽ വിലയിരുത്തപ്പെടുന്നത്. നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചിവെട്ടുകാരി റേച്ചൽ ആണ് ഹണി റോസ് . കുടുംബ ബന്ധങ്ങളെയും പ്രതികാരത്തെയും കേന്ദ്രീകരിച്ച് ശക്തമായ കഥാപരിസരമാണ് . മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും . ബാബുരാജ്, റോഷൻ ബഷീർ, ചന്തു സലിംകുമാർ, രാധിക രാധാകൃഷ്ണൻ, ജാഫർ ഇടുക്കി, വിനീത് തട്ടിൽ , ജോജി കെ ജോൺ, ദിനേശ് പ്രഭാകർ , ഡേവിഡ്, പോളി വത്സൻ, വന്ദിത മനോഹരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. കഥ രാഹുൽ മണപ്പാട്ട് , തിരക്കഥ, സംഭാഷണം രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് എഴുതുന്നു. ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്,സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛാബ്ര,എഡിറ്റർ: മനോജ്,
ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മഞ്ജു ബാദുഷ, ഷാഹുൽ ഹമീദ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് നിർമ്മാണം . ശ്രീ പ്രിയ കമ്പയിൻസിലൂടെ ബാദുഷാസ് സിൽവർ സ്ക്രീൻ എന്റർടെയ്ൻമെ ന്റാണ് വിതരണം . പി .ആർ. ഒ: എ എസ് ദിനേശ്, ആതിര ദിൽജിത്ത്, അനൂപ് സുന്ദരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |