
റോഷൻ ആൻഡ്രൂസ്-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം പുതിയ പതിപ്പ് ട്രെയിലർ പുറത്തിറങ്ങി. സിനിമയുടെ ട്രെയിലർ കാണുമ്പോൾ ശ്രീനിവാസനെ ഓർമ വരുന്നുവെന്ന് ആരാധകർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഉദയനാണ് താരത്തിലെ ശ്രീനിവാസൻ വേഷത്തിന് മികച്ച കയ്യടിയായിരുന്നു അന്ന് ലഭിച്ചിരുന്നത്.
21 വർഷത്തിനുശേഷം 4K ദൃശ്യ മികവോടെ ഉദയനാണ് താരം നാളെ റീ റിലീസ് ചെയ്യും. ഉദയഭാനുവായി മോഹൻലാലും സരോജ്കുമാർ എന്ന രാജപ്പനായി ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ചിത്രത്തിൽ മീനയായിരുന്നു നായിക. ജഗതി ശ്രീകുമാർ, പച്ചാളം ഭാസിയായി തകർപ്പൻ പ്രകടനം കാഴ്ചവച്ച ചിത്രത്തിൽ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും വേഷമിട്ടു. ശ്രീനിവാസനാണ് കഥയും തിരക്കഥയും ഒരുക്കിയത്.
കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമ്മാണം.ഛായാഗ്രാഹണം നിർവഹിച്ചത് എസ്. കുമാർ. ദീപക് ദേവിന്റേതാണ് സംഗീതം. ഗാനരചന കൈതപ്രം, പശ്ചാത്തല സംഗീതം ഔസേപ്പച്ചൻ. എ. കെ സുനിലിന്റെ ന്യൂ സൂര്യ ഫിലിംസ് ആണ് വിതരണം . 4k റിമാസ്റ്ററിങ് കൈകാര്യം ചെയ്യുന്നത് ഹൈ സ്റ്റുഡിയോസ് . പി. ആർ.ഒ : പി. ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
