
തെന്നിന്ത്യൻ സിനിമ ലോകം ഉറ്റുനോക്കുന്ന വമ്പൻ ബോക്സോഫീസ് പോരാട്ടത്തിന് ജനുവരി 9 സാക്ഷ്യം വഹിക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും " വില കൂടിയ" ജനപ്രിയ സൂപ്പർതാരങ്ങളായ വിജയ് യുടെ ജനനായകനും പ്രഭാസിന്റെ ദ രാജാസാബും ഒരേ ദിവസമാണ് തിയേറ്ററുകളിലെത്തുന്നത്.
ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ മുതൽ മുടക്കിലൊരുങ്ങുന്ന ചിത്രങ്ങളാണിവ. ആരാധക പ്രീതിയിലും പാൻ-ഇന്ത്യൻ തലത്തിലും ഏറെക്കുറെ തുല്യ ശക്തികളെന്ന് വിലയിരുത്തപ്പെടുന്ന ഇരുവരുടെയും ഏറ്റുമുട്ടൽ കാണാൻ ആവേശപൂർവം കാത്തിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമയായ ജനനായകനിൽ ബോബി ഡിയോൾ, പൂജ ഹെഗ്ഡേ, മമിത ബൈജു, നരേൻ, പ്രിയമണി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. മാരുതി സംവിധാനം ചെയ്യുന്ന റൊമാന്റിക് ഹൊറർ കോമഡി ചിത്രമാണ് രാജാസാബ്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു . 350 കോടിയാണ് ജനനായകന്റെ ബഡ്ജറ്റ്. രാജാ സാബിന്റേത് 450 കോടിയും.ബോക്സോഫീസിൽ ആര് വാഴും ആര് വീഴും അതോ ഇരു ചിത്രങ്ങളും ഒപ്പത്തിനൊപ്പം എത്തുമോ എന്നിങ്ങനെ പല ചോദ്യങ്ങൾ ഉയരുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരത്തിന് കാത്തിരിപ്പ് ഇനി കഷ്ടിച്ച് ഒരു മാസം മാത്രം. വിജയ് യുടെ അവസാന ചിത്രം എന്ന നിലയിൽ ജനനായകനെ ആരാധകലോകം വൻ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |