
യുവനടൻ അഖിൽ വിശ്വനാഥ് വിട പറയുന്നത് അപ്രതീക്ഷിതമായി
യുവനടൻ അഖിൽ വിശ്വനാഥിന്റെ അപ്രതീക്ഷിത വേർപാടിൽ നടുങ്ങി മലയാള ചലച്ചിത്ര ലോകം. വീടിനുള്ളിൽ അഖിലിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല എന്ന ചിത്രത്തിലൂടെയാണ് അഖിൽ വിശ്വനാഥ് ശ്രദ്ധ നേടുന്നത്.
''ഈ വാർത്ത ഹൃദയം പിളർക്കുന്നത്. ആ ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇല്ലായ്‌മകളുടെ പടുകുഴിയിൽ നിന്ന് സിനിമയിലേക്ക് വന്നതാണ് അയാൾ. 'ചോല" എന്ന ഒരൊറ്റ സിനിമ മാത്രം മതിയായിരുന്നു അയാൾക്ക് മലയാള സിനിമയിൽ അഭിനേതാവ് എന്ന നിലയിൽ ചുവടുറപ്പിക്കാൻ. അതുണ്ടായില്ല. സങ്കടം തോന്നുന്നു അഖിൽ. എന്തായിരുന്നു അകാലത്തിലുള്ള ഈ മരണത്തിന്റെ കാരണം എന്ന് എനിക്ക് അറിയില്ല. പക്ഷേ നിന്റെ ചോരയിൽ നിന്റെയുൾപ്പെടെയുള്ള മനുഷ്യരുടെ ഭാവി ഇരുട്ടിലാക്കിയവർക്ക് പങ്കുണ്ട്. നിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ." സനൽകുമാറിന്റെ വാക്കുകൾ. മൊബൈൽ ഷോപ്പിൽ ജോലിചെയ്തുവരികെയാണ് സനൽകുമാറിന്റെ ചോലയിലേക്ക് അവസരം ലഭിച്ചത്. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലും അഭിനയിച്ചു. ചോലയിൽ ജോജുജോർജ്, നിമിഷ സജയൻ എന്നിവരോടൊപ്പം കേന്ദ്ര കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.അഖിലിന്റെ നിര്യാണത്തിൽ ജോജു ജോർജ് അനുശോചിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |