
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ അടഞ്ഞ അദ്ധ്യായമാണെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ. രാഹുൽ വന്നതും പോയതും പാലക്കാട് പാർട്ടിക്ക് ഒരു പ്രതിസന്ധിയും സൃഷ്ടിച്ചില്ല. സ്ഥാനാർത്ഥി രാഹുലിനൊപ്പം പോയത് ഒരു വോട്ട് പാഴേക്കെണ്ടന്ന് കരുതിയാവാം. രാഹുലിന്റെ കൂടെ ഭാരവാഹിത്വമുള്ളവർ പോയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുലിന് കോൺഗ്രസുമായി ഒരു ബന്ധവുമില്ല. എം.എൽ.എ എന്ന നിലയിലാണ് ആളുകൾ കൂടിയത്. അദ്ദേഹത്തിന്റെ വരവിലോ പോക്കിലോ പാർട്ടിക്കോ പാർട്ടിക്കാർക്കോ ഒരു ബന്ധവുമില്ല. രാഹുൽ വന്നത് അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. ഒരു കെ.എസ്.യു നേതാവ് രാഹുലിന് ഒപ്പം ഉണ്ടായിരുന്നില്ലേ എന്ന് ചോദ്യത്തിന് അങ്ങനെ ഒരാളെ അറിയില്ലെന്നായിരുന്നു മറുപടി. അന്വേഷിച്ചപ്പോൾ അങ്ങനെ ഒരു കെ.എസ്.യു ഭാരവാഹി ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞത്. രാഹുലിനെ കോൺഗ്രസ് നേതാവ് അഭിവാദ്യം ചെയ്തത് യാദൃശ്ചികമാമാണ്. പെട്ടെന്ന് വീട്ടിൽ വന്നാൽ ,കടക്ക് പുറത്ത് എന്ന് പറയാൻ കഴിയില്ലല്ലോ.
രാഹുൽ ഇപ്പോൾ കോൺഗ്രസിന്റെ എം.എൽ.എ അല്ലെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |