
തിരുവനന്തപുരം: 2025-26 അദ്ധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ , യുനാനി എന്നീ കോഴ്സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച് നീറ്റ് (യു.ജി)–2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു.ജി)–2025 ഫലം പ്രവേശന പരീക്ഷാ കമ്മിഷണർക്ക് സമർപ്പിക്കുന്നതിന് 15ന് 11വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റിൽ സൗകര്യം ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ,ഒപ്പ്,നേറ്റിവിറ്റി,പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് ഒടുക്കുന്നതിനും അവസരം നൽകുന്നു. 04712525300
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |