
കൊച്ചി: നടിയെ അക്രമിച്ച കേസിലെ ജാമ്യവ്യവസ്ഥകളുടെ ഭാഗമായി നൽകിയ പാസ്പോർട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് വിചാരണക്കോടതിയെ സമീപിച്ചു. കേസിൽ വെറുതേവിട്ട സാഹചര്യത്തിലാണിത്. റിമാൻഡിലിരിക്കെ ദിലീപിന് ജാമ്യംനൽകിയപ്പോൾ ഹൈക്കോടതി വ്യവസ്ഥചെയ്തിരുന്ന പ്രകാരമാണ് ദിലീപ് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിൽ പാസ്പോർട്ട് ഏൽപ്പിച്ചത്. പാസ്പോർട്ട് നൽകുന്നതിനെ പ്രോസിക്യൂഷൻ ഇന്നലെ എതിർത്തതിനെത്തുടർന്ന് ആവശ്യം പിന്നീട് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിയിൽനിന്ന് പ്രത്യേക ഇളവ് തേടിയാണ് ദിലീപ് വിദേശയാത്ര നടത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |