
2025 ഡിസംബർ 15 മുതൽ 21 വരെ
അശ്വതി: വീട് പുതുക്കിപ്പണിയും. വിദേശത്തുള്ളവർക്ക് നാട്ടിലെത്താൻ സാഹചര്യം. ധർമ്മ പ്രവൃത്തികളിൽ ഏർപ്പെടും. രാഷ്ട്രീയ രംഗത്തിൽ സജീവമാകും. ബന്ധുക്കളുമായി രമ്യതയിലെത്തും. രോഗികൾക്ക് ആശ്വാസം. ശുഭദിനം ചൊവ്വ.
ഭരണി: ബാങ്ക് വായ്പയിൽ ഗൃഹനിർമ്മാണം സാദ്ധ്യമാകും. ഭൂമിയിൽ നിന്ന് ആദായം. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം ദൈവാധീനം. സ്ഥിരജോലി ലഭിക്കാനിടയുണ്ട്. കർമ്മരംഗത്ത് പുരോഗതി. വ്യാഴാഴ്ച നല്ല ദിവസമാണ്. ആരോഗ്യം മദ്ധ്യമം.
കാർത്തിക: ഭൂമി വാങ്ങാൻ അനുയോജ്യ സമയം. എല്ലാ കാര്യത്തിലും വിശാലവീക്ഷണം വച്ചുപുലർത്തും. വ്യവഹാരങ്ങളിൽ വിജയം. ബാങ്കിംഗ് മേഖലയുമായി ബന്ധപ്പെട്ട് ആദായം. സംഘടനാശേഷി പ്രകടിപ്പിക്കും. ഞായർ നല്ല ദിവസം.
രോഹിണി: കർമ്മകുശലത പ്രകടിപ്പിക്കും. പൊലീസ്, സൈനിക രംഗങ്ങളിൽ ഉദ്യോഗക്കയറ്റത്തിന് യോഗം കാണുന്നു. കുടുംബത്തിൽ സർവ ഐശ്വര്യങ്ങളും നിലനില്ക്കും. സന്താനങ്ങൾ പരീക്ഷാ വിജയം നേടും. സുഹൃത്തിനായി ജാമ്യം നില്ക്കേണ്ടിവരും. ശുഭദിനം ചൊവ്വ.
മകയീരം: ഭൂമി ക്രയവിക്രയത്തിലൂടെ ലാഭം. വിദേശത്ത് ജോലി ചെയ്യുന്ന സന്താനങ്ങൾക്ക് പുരോഗതി. സാമ്പത്തിക നില മെച്ചപ്പെടും. ക്ഷേത്രകാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കും. വ്യാഴം നല്ല ദിവസം.
തിരുവാതിര: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ല സമയം. പുതിയ ഗൃഹത്തിലേക്ക് മാറും. കുടുംബത്തിൽ ശ്രേയസ് വർദ്ധിക്കും. മേലുദ്യോഗസ്ഥരുടെ അഭിനന്ദനം ലഭിക്കും. ഭാര്യവീട്ടുകാരുടെ സ്വത്ത് അധീനതയിൽ വന്നേക്കും. ശനിയാഴ്ച ശുഭദിനം.
പുണർതം; ബന്ധുക്കളിൽ നിന്ന് ആനുകൂല്യം. വ്യാപാരത്തിൽ നിന്ന് ലാഭം. പരിശ്രമങ്ങൾക്ക് അനുകൂല ഫലം ലഭിക്കും. സർക്കാർ സർവീസിൽ ട്രാൻസ്‌ഫർ സാദ്ധ്യത കാണുന്നു. കൃഷിയിൽ ആദായം വർദ്ധിക്കും. ഞായർ നല്ല ദിവസം.
പൂയം: ഗൃഹാന്തരീക്ഷം സംതൃപ്തമായിരിക്കും. പുതിയ വീടോ ഭൂമിയോ വാങ്ങാനുള്ള ആഗ്രഫം സഫലമാകും. വീണ്ടുവിചാരമില്ലാത്ത സംസാരം ഒഴിവാക്കണം. എഴുത്തുകാർക്ക് അനുകൂല സമയം. ആരോഗ്യം സൂക്ഷിക്കണം. ബുധൻ ശുഭദിനം.
ആയില്യം: സമ്പത്തും പ്രശസ്തിയും വർദ്ധിക്കും. വാക്കുകൾ കാരണം തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്. വിദേശങ്ങളിൽ ജോലി ചെയ്യുന്നവർ നാട്ടിൽ മടങ്ങിയെത്തും. സഹായമനസ്കത പ്രകടിപ്പിക്കും. തിങ്കൾ ശുഭദിനം.
മകം: നഷ്ടമായെന്നു കരുതിയ രേഖകൾ തിരിച്ചുകിട്ടും. പുതിയ ഗൃഹം സ്വന്തമാക്കും. സ്തുത്യർഹ സേവനത്തിന് അംഗീകാരം ലഭിക്കും. കുടുംബസൗഖ്യം. ഉപരിപഠനത്തിന് യോഗമുണ്ട്. വെള്ളി നല്ല ദിനം.
പൂരം: ബിസിനസിൽ അഭിവൃദ്ധി. വ്യവഹാരങ്ങളിൽ അനുകൂല തീർപ്പ് ഉണ്ടാകും. തർക്ക വിഷയങ്ങൾ രമ്യമായി പരിഹരിക്കപ്പെടും. കടംകൊടുത്ത പണം തിരികെ കിട്ടും. നേത്രരോഗം അലട്ടിയേക്കും. നല്ല ദിവസം തിങ്കൾ.
ഉത്രം: സർക്കാരിലേക്ക് നികുതി അടയ്ക്കേണ്ടിവരും. സാമ്പത്തിക ഞെരുക്കം മറികടക്കാൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. വീട് അറ്റകുറ്റപ്പണിക്ക് അനുയോജ്യ സമയം. കർമ്മരംഗത്ത് പുരോഗതി. കൃഷിയിൽ നേട്ടം. ശുഭദിനം ബുധൻ.
അത്തം: യാത്രകൾ വേണ്ടിവരും. സ്ഥാനക്കയറ്റത്തിലെ തടസം നീങ്ങും. പരീക്ഷകളിൽ ഉയർന്ന വിജയം. കരാർ ജോലിക്കാർക്കും അഭിഭാഷകർക്കും മികച്ച സമയം. പൂർവിക സ്വത്ത് കൈവശം വരും. ചൊവ്വയാണ് ശുഭദിനം.
ചിത്തിര: ബിസിനസ് തുടങ്ങാൻ നല്ല സമയം. മാതൃസ്ഥാനക്കാരിൽ നിന്ന് പ്രീതി. ചെറുയാത്രകളിൽ നിന്ന് പ്രയോജനം. എടുത്തുചാട്ടം കാരണം നഷ്ടം സംഭവിക്കാതെ സൂക്ഷിക്കുക. വാഹനയോഗമുണ്ട്. വ്യാഴം നല്ല ദിവസം.
ചോതി: ഏജൻസികളിൽ നിന്ന് വന്നുചേരേണ്ട പണം കൈവരും. സുഹൃദ്സഹായത്താൽ ഉദ്ദേശിച്ച കാര്യം നിറവേറ്റാനാകും. കരാർ ജോലികളിൽ ലാഭം. ഏർപ്പെടുന്ന കാര്യങ്ങളിൽ ദൈവാധീനം. ശനി നല്ല ദിവസം.
വിശാഖം: ബാദ്ധ്യതകൾ തീർക്കും. വ്യാപാര രംഗത്ത് മെച്ചമുണ്ടാകും. രാഷ്ട്രീയത്തിൽ ഉന്നതപദവി അലങ്കരിക്കാൻ അവസരം. സ്ഥാനക്കയറ്റത്തിനുള്ള തടസം നീങ്ങും. പൂർവികസ്വത്ത് വന്നു ചേരും. ശുഭദിനം ഞായർ.
അനിഴം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം. മക്കളുടെ ഉന്നമനത്തിനായി കഠിനപ്രയ്നം ചെയ്യും. ഗൃഹത്തിൽ പൂജാകർമ്മങ്ങൾ നടക്കും. വിദേശയാത്രയ്ക്ക് ഉചിതമായ അവസരം. പഴയ വാഹനം മാറ്റി വാങ്ങും. വ്യാഴാഴ്ച ശുഭദിനം.
തൃക്കേട്ട: ഭാവി മുന്നിൽക്കണ്ട് പല പദ്ധതികളും ആവിഷ്‌കരിക്കും. ഉദ്യോഗത്തിൽ ആഗ്രഹിച്ച സ്ഥാനലബ്ദ്ധിയുണ്ടാകും. കുടുംബസൗഖ്യം വന്നുചേരും. മതകാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. തിങ്കൾ നല്ല ദിവസം.
മൂലം: കർമ്മസ്ഥാനം ശോഭനമായി പരിണമിക്കും. ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. വിദ്യാർത്ഥികൾക്ക് പരീക്ഷാജയം. നികുതി ബാദ്ധ്യത തീർക്കും. വെള്ളി നല്ല ദിവസം.
പൂരാടം: ധീരതയും കാര്യശേഷിയും പ്രകടിപ്പിക്കും. സർവീസിൽ ഉള്ളവർക്ക് സ്ഥാനക്കയറ്റത്തിന് യോഗമുള്ള സമയം. സന്താനങ്ങളുടെ വിവാഹ കാര്യത്തിൽ തീരുമാനമാകും. വ്യാപാര മേഖല വികസിപ്പിക്കും. ചൊവ്വ നല്ല ദിനം.
ഉത്രാടം: അന്യദേശത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് തിരികെ വരാൻ അവസരം. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉത്തരവ് ലഭിക്കും. അഭിഭാഷകർക്ക് നല്ല സമയം. പുതിയ ഭൂമിയോ വാഹനമോ വാങ്ങും. ശുഭദിനം ശനി.
തിരുവോണം: ബിസിനസ് വിപുലീകരിക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയുള്ളവർക്ക് അപ്രതീക്ഷിത ധനയോഗം. പരീക്ഷകളിൽ ജയം. ആഡംബരങ്ങൾക്കായി പണം ചെലവഴിക്കും. ദൈവാധീനമുള്ള സമയം. വ്യാഴം നല്ല ദിവസം.
അവിട്ടം: ബിസിനസിലൂടെ ലാഭം കൈവരും. പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം വന്നുചേരും. സന്താനഭാഗ്യത്തിന് യോഗം. പ്രയോജനകരമായിത്തീരുന്ന യാത്രകൾ നടത്തും. ഞായർ അനുകൂല ദിവസം.
ചതയം: മേലുദ്യോഗസ്ഥരിൽ നിന്ന് അനുകൂലഭാവം. സ്ത്രീജനങ്ങൾ മുഖേന സഹായം. പിതൃഗൃഹത്തിൽ നിന്ന് മാറിത്താമസിക്കേണ്ടി വരും. വ്യാപാരത്തിലൂടെ ലാഭം. ഐശ്വര്യം വർദ്ധിക്കും. പ്രമാണങ്ങൾ വഴി ആദായം. നല്ല ദിവസം ബുധൻ.
പൂരുരുട്ടാതി: തൊഴിൽരംഗത്ത് ഉയർച്ച. പരീക്ഷകളിൽ അനുകൂല ഫലം വന്നുചേരും. സന്താനങ്ങൾക്ക് ഐശ്വര്യവും ശ്രേയസും. ചെലവുകൾ നിയന്ത്രിക്കണം. ചൊവ്വ ശുഭദിനം.
ഉത്രട്ടാതി: ലാഭകരമായ പുതിയ ചില പദ്ധതികൾ ആവിഷ്കരിക്കും. ഏർപ്പെടുന്ന കാര്യങ്ങളിലെല്ലാം ദൈവാധീനമുണ്ടാകും. വ്യവഹാരങ്ങളിൽ വിജയം. സന്താനങ്ങളിൽ നിന്ന് സഹായം. ആത്മീയ താത്പര്യം വർദ്ധിക്കും. ശുഭദിനം വ്യാഴം.
രേവതി: അധികാരലബ്ദ്ധിയും സ്ഥാനക്കയറ്റവും ഉണ്ടാകും. മേലധികാരികളിൽ നിന്ന് അംഗീകാരത്തിന് അവസരം. വാഹനം വാങ്ങും. പിതൃസ്വത്ത് അനുഭവയോഗ്യമാകും. പല വഴിക്ക് ധനാഗമം. ഞായർ നല്ല ദിവസം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |