SignIn
Kerala Kaumudi Online
Wednesday, 04 March 2026 11.31 AM IST

ആരെതിർത്താലും ഈ മൂന്ന്‌ നക്ഷത്രക്കാർ വിജയിക്കുക തന്നെ ചെയ്യും, ധനം കൈയിൽ വന്നുചേരും

Increase Font Size Decrease Font Size Print Page
money

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2026 മാർച്ച് 4 1201 കുംഭം 20 ബുധനാഴ്ച . (2 നാഴിക 23 വിനാഴിക വരെ പൂരം ശേഷം ഉത്രം നക്ഷത്രം)

(പ്രഥമ തിഥി 25 നാഴിക 18 വിനാഴിക വരെ) ( രാഹുകാലം 12 മണി മുതൽ 1.30 മണി വരെ )

അശ്വതി: അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാൻ സാധിക്കും.ജന്മനാട്ടിലേക്ക് സ്ഥാനമാറ്റം.

ഭരണി: സന്താനങ്ങൾ നേട്ടങ്ങൾ കൈവരിക്കും.ധനസമൃദ്ധി.

കാർത്തിക: വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് നേട്ടം, ഭൂമി ക്രയവിക്രയങ്ങൾ നടക്കും.

രോഹിണി: പ്രത്യേകാഭിലാഷങ്ങൾ നടപ്പിലാകും, പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കും.

മകയിരം: അയൽക്കാരുമായി കലഹം, ഏതുകാര്യവും ദീർഘദൃഷ്ടിയോടെ ചെയ്യുക.

തിരുവാതിര: പ്രവർത്തനരംഗത്ത് വളരെ ശ്രദ്ധ വേണം,ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തീകരിക്കാൻ വിഷമിക്കും.

പുണർതം: പണം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മതപാലിക്കുക. രോഗസാധ്യത.

പൂയം: കഴിവ് പ്രദർശിപ്പിക്കാൻ അവസരം, രാഷ്ട്രീയ രംഗത്തുള്ളവർക്കും കലാ രംഗത്തുള്ളവർക്കും ധനസമൃദ്ധി.

ആയില്യം: ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ ചെയ്യും, ഉയർച്ച കൈവരിക്കാൻ സാധിക്കും.

മകം: കർമരംഗത്ത് നൂതന സംരംഭങ്ങൾക്ക് തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ.

പൂരം: ഗൃഹത്തിൽ സന്തുഷ്ടിയും സ്വസ്ഥതയും, ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും.

ഉത്രം: വ്യാപാര രംഗത്തുള്ളവർക്ക് വളരെ നേട്ടം, സർവാഭീഷ്ട സിദ്ധി.

അത്തം: ജീവിതത്തിൽ നിർണായകമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു അപൂർവ ആത്മബന്ധം ലഭിക്കും.

ചിത്തിര: നൂതന സംരംഭങ്ങൾ തുടങ്ങും, ആരോഗ്യകാര്യത്തിൽ വളരെ ശ്രദ്ധിക്കണം.

ചോതി: വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും. യാത്രയിൽ വളരെ കരുതൽ വേണം.

വിശാഖം: ആരോഗ്യ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് അപ്രതീക്ഷിത തടസങ്ങൾ.

അനിഴം: ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങും. സർവ്വ ഐശ്വര്യങ്ങളും ലഭിക്കും.

കേട്ട: മുൻകോപം ഉപേക്ഷിക്കുക. ആലോചനയില്ലാത്ത സംഭാഷണം പലവിധ പ്രയാസങ്ങൾക്ക് വഴിയൊരുക്കും.

മൂലം: പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധ നൽകുക.

പൂരാടം: കുടുംബത്തിൽ പലവിധ അസ്വസ്ഥതകൾ ഉണ്ടാകും,എല്ലാ കാര്യത്തിലും പരാജയസാദ്ധ്യത.

ഉത്രാടം: നിസാരമായി കരുതുന്ന കാര്യങ്ങൾ വല്ലാതെ കുഴക്കും,അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

തിരുവോണം: തൊഴിലിന് ശ്രമിക്കുന്നവർക്ക് അത് സാധിക്കും, ഗൃഹത്തിൽ നിർമാണപ്രവർത്തനങ്ങൾ നടക്കും.

അവിട്ടം: സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ ശാന്തിയും സമാധാനവും.

ചതയം: സർവ്വ വിഘ്നങ്ങളും അകലും, വിദേശനിർമിതമായ വസ്തുക്കൾ സമ്മാനമായി ലഭിക്കും.

പൂരുരുട്ടാതി: യാത്രയിൽ ധനനേട്ടം,ഏറ്റെടുത്ത ദൗത്യം നിർവ്വഹിക്കും.

ഉത്രട്ടാതി: അപ്രതീക്ഷിതമായ പല നേട്ടങ്ങൾ ഉണ്ടാകും, ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കുന്നത് നന്നല്ല.

രേവതി: ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തിൽ വന്നുചേരും. സ്ത്രീകൾ മൂലം ഗുണാനുഭവങ്ങൾ.

TAGS: MONEY, VICTORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.