
ഡൽഹിയിലെ കൽപിത സർവകലാശാലയായ ലിവർ & ബിലിയറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എൽ.ബി.എസ്) വിവിധ മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് അപേക്ഷിക്കാം. പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലാണ് പ്രവേശനം. ജനുവരി ഒന്നിന് ക്ലാസ് ആരംഭിക്കും.
പിഎച്ച്.ഡി പ്രോഗ്രാമുകൾ: ക്ലിനിക്കൽ ന്യുട്രീഷ്യൻ, ഹെപ്പറ്റോളജി, എപ്പിഡെമിയോളജി ഒഫ് വൈറൽ ഹെപ്പറ്റൈറ്റിസ് & ലിവർ ഡിസീസസ്, വൈറോളജി, മോളിക്യുലാർ & സെല്ലുലാർ മെഡിസിൻ. പ്രോഗ്രാം ദൈർഘ്യം 3- 5 വർഷം.
സർട്ടിഫിക്കറ്റ് കോഴ്സുകൾ:
* പി.ജി.സി.സി (ക്ലിനിക്കൽ ന്യുട്രീഷ്യൻ): 2 സീറ്റ്. യോഗ്യത: എം.എസ്സി/ എം.ബി.ബി.എസ്.
* പി.ജി.സി.സി (എപ്പിഡെമിയോളജി ഒഫ് വൈറൽ ഹെപ്പറ്റൈറ്റിസ് & ലിവർ ഡിസീസ്): ഒരു സീറ്റ്. യോഗ്യത: ബി.എ.എം.എസ്/ ബി.എച്ച്.എം.എസ്/ ബി.ഡി.എസ്/ എം.ബി.ബി.എസ്/ ബി.എസ്സി നഴ്സിംഗ്/ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്.
* പി.ജി.സി.സി (ലിവർ ഡിസീസ് ക്ലിനിക്കൽ റിസർച്ച്): 2 സീറ്റ്. യോഗ്യത: ബി.എ.എം.എസ്/ ബി.എച്ച്.എം.എസ്/ ബി.ഡി.എസ്/ എം.ബി.ബി.എസ്/ ബി.എസ്സി നഴ്സിംഗ്/ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ്.
* പി.ജി.സി.സി (ക്ലിനിക്കൽ ബയോ ഇൻഫർമാറ്റിക്സ്): 2 സീറ്റ്. യോഗ്യത: എം.ബി.ബി.എസ്/ എം.എസ്സി ലൈഫ് സയൻസ്.
* പി.ജി.സി.സി (ഡയാലിസിസ് തെറാപ്പി): 2 സീറ്റ്. യോഗ്യത: എം.ബി.ബി.എസ്.
* ക്രിട്ടിക്കൽ കെയർ (ഡയാലിസിസ് തെറാപ്പി): 2 സീറ്റ്. യോഗ്യത: എം.ബി.ബി.എസ്. ക്രിട്ടിക്കൽ കെയറിൽ ഒരു വർഷ പ്രവൃത്തി പരിചയം.
* ബയോ സ്റ്റാറ്റിറ്റിക്സ്: 2 സീറ്റ്. യോഗ്യത: ഇക്കണോമിക്സ്/ സയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ സോഷ്യോളജി/ ഫിസോയോതെറാപ്പി/ സൈക്കോളജിയിൽ പോസ്റ്റ് ഗ്രാജ്വേഷൻ.
പൾമണറി, ഗ്യാസ്ട്രോ റേഡിയോളജി, മെഡിക്കൽ ഓങ്കോളജി, ട്രാൻസ്പ്ളാന്റ് വൈറോളജി, ഓർഗൺ ട്രാൻസ്പ്ളാന്റ് അനസ്തേഷ്യ തുടങ്ങിയ വിഷയങ്ങളിലും കോഴ്സുകളുണ്ട്.
തിരഞ്ഞെടുപ്പ്: ദേശീയതലത്തിൽ ഡിസംബർ 14ന് ഡൽഹിയിൽ നടത്തുന്ന പ്രവേശന പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
വെബ്സൈറ്റ്: www.iibs.in
അവസാന തീയതി: 04.12.2025.
ഓർമിക്കാൻ...
1. കമ്പനി സെക്രട്ടറി പരീക്ഷാ ഹാൾ ടിക്കറ്റ്:- ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പനി സെക്രട്ടറീസ് ഒഫ് ഇന്ത്യ (ഐ.സി.എസ്.ഐ) നടത്തുന്ന ഡിസംബർ 2025 സി.എസ് എക്സിക്യുട്ടീവ്, പ്രൊഫഷണൽ പരീക്ഷകളുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു. ഡിസംബർ 22 മുതൽ 29 വരെയാണ് പരീക്ഷ. വെബ്സൈറ്റ്: icsi.edu.
2. നീറ്റ് പി.ജി രണ്ടാം റൗണ്ട് കൗൺസിലിംഗ് ഷെഡ്യൂൾ:- നീറ്റ് പി.ജി രണ്ടാം റൗണ്ട് കൗൺസിലിംഗ് തീയതി എം.സി.സി പുതുക്കി. ചോയ്സ് ഫില്ലിംഗ്/ ലോക്കിംഗ് സൗകര്യം 14 വരെ. 16 ന് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിക്കും. 17 മുതൽ 25 വരെ അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിൽ പ്രവേശനം നേടാം.
ബി.ഡി.എസ്, മെഡി.അലോട്ട്മെന്റ്
ബി.ഡി.എസ് കോഴ്സുകളുടെ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനുശേഷം ഒഴിവുളള സീറ്റുകളിലേക്ക് സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടത്തും. ആയുർവേദ,ഹോമിയോ,സിദ്ധ, യുനാനി,മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകളിലേക്ക് നാലാംഘട്ട സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റും നടത്തും. ഇവയ്ക്കായി 15ന് ഉച്ചയ്ക്ക് ഒന്നുവരെ www.cee.kerala.gov.in ഓപ്ഷൻ നൽകാം. ഹെൽപ്പ് ലൈൻ: 04712525300.
സ്പോട്ട് അലോട്ട്മെന്റ്
സർക്കാർ,സ്വാശ്രയ കോളേജുകളിൽ അലൈഡ് ഹെൽത്ത് സയൻസസ് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് 16ന് എൽ.ബി.എസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. ഒഴിവ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ അന്നുതന്നെ ഫീസടയ്ക്കണം. അലോട്ട്മെന്റിനുശേഷം കോഴ്സ്/കോളേജ് മാറ്റം അനുവദിക്കില്ല. 0471-2560361, 362, 363, 364, www.lbscentre.kerala.gov.in.
സി.ഐ.എ.എസ്.എൽ
അക്കാഡമിയിൽ വ്യോമയാന പഠനം
കൊച്ചി: കൊച്ചി വിമാനത്താവളത്തിനു കീഴിലെ സി.ഐ.എ.എസ്.എൽ അക്കാഡമിയിൽ ഇന്റർനാഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഏവിയേഷൻ മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. 6മാസം കൊണ്ട് മൂന്ന് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാമെന്നതാണ് കോഴ്സിന്റെ പ്രധാന സവിശേഷത. ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. academy.ciasl.aeroൽ 20വരെ രജിസ്റ്റർ ചെയ്യാം. കുസാറ്റിന്റെ പാഠ്യപദ്ധതിക്കും പരീക്ഷാ നടത്തിപ്പിനുമൊപ്പം അന്താരാഷ്ട്ര ഏജൻസികളായ അയാട്ട, എ.സി.ഐ എന്നിവയുടെ സർട്ടിഫിക്കേഷനും അമെഡിയസ് (Amadeus) സോഫ്റ്റ്വെയർ പരിശീലനവും ഒരേസമയം ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കോഴ്സാണിത്. വിവരങ്ങൾക്ക്: 8848000901
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |