പ്രക്കാനം: അമ്മഞ്ചേരിൽ എം. കെ. പുരുഷോത്തമൻ നായർ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ആദ്യകാല കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനും സിപി എം പ്രക്കാനം മുൻ ലോക്കൽ കമ്മിറ്റിയംഗവുമാണ്. പ്രക്കാനം മിൽമ സ്ഥാപക പ്രസിഡന്റ്, പ്രക്കാനം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗം, സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ സരോജിനിയമ്മ ഓമല്ലൂർ കോടയാട്ടേത്ത് കുടുംബാംഗം. മക്കൾ: പ്രേംകുമാർ, മോഹനൻ നായർ, എ പി രമ. മരുമക്കൾ: പ്രീത വി നായർ, കെ സി സുസ്മിത, എം പി രത്‌നരാജൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |