
വൃഷഭയും സർവ്വം മായയും ഡിസംബർ 25ന്
മോഹൻലാലിന്റെ പാൻ ഇന്ത്യൻ ചിത്രം വൃഷഭ, നിവിൻ പോളി നായകനായി അഭിനയിച്ച സർവ്വം മായ എന്നീ ചിത്രങ്ങൾ ഡിസംബർ 25ന് തിയേറ്ററിൽ. വർഷാവസാനം റിലീസ് ചെയ്യുന്ന സർവ്വം മായ 2025 ൽ തിയേറ്ററിൽ എത്തുന്ന ആദ്യ നിവിൻപോളി ചിത്രം കൂടിയാണ്. തെലുങ്കിലും മലയാളത്തിലുമായി ചിത്രീകരിച്ച വൃഷഭയിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ എത്തുന്നു.
വൃഷഭ എന്ന യോദ്ധാവായും വിശ്വംഭരൻ നായർ എന്ന പുതിയകാലത്തെ അച്ഛനായും മോഹൻലാൽ എത്തുന്ന ഋഷഭ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്നു.
സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്‌സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ്മ, കിഷോർ എന്നിവരാണ് മറ്റ്താ രങ്ങൾ. എസ്ആർകെ., ജനാർദ്ദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം - ആന്റണി സാംസൺ, എഡിറ്റിംഗ്- കെ .എം പ്രകാശ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആശീർവാദ് സിനിമാസ് ആണ് കേരളത്തിൽ വിതരണം.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ ഫാന്റസി ഹൊറർ കോമഡി ചിത്രം ആണ്. നിവിൻ പോളിയുടെ പഴയ കോമഡി എന്റർടെയ്നർ ഭാവത്തെ ഓർമ്മിപ്പിക്കുന്ന ലുക്ക് ആരാധകരെ ആവേശത്തിലാക്കുന്നു. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയുണ്ട്. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധുവാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ എന്നിവരാണ് മറ്റു താരങ്ങൾ. ഫയർ ഫ്ളെ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ശരൺ വേലായുധൻ, സംഗീതം ജസ്റ്റിൻ പ്രഭാകരൻ, എഡിറ്റിംഗ് അഖിൽ സത്യൻ, രതിൻ രാധാകൃഷ്ണൻ .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |