
തിരുവനന്തപുരം: മൈത്രിയും സാഹോദര്യവും ഉറപ്പുവരുത്താനും ഭൗതിക പുരോഗതി ആർജ്ജിക്കാനുമാണ് ശ്രീനാരായണഗുരു പഠിപ്പിച്ചതെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
93 -മത് ശിവഗിരി മഹാ തീർത്ഥാടനത്തിന് മുന്നോടിയായി ശിവഗിരി മഠവും കേരളകൗമുദിയും സംയുക്തമായി ശിവഗിരിയിൽ സംഘടിപ്പിച്ച 'ശിവഗിരി പരിണാമ തീർത്ഥം' സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ പലഭാഗത്തും മതപരവും ജാതീയവുമായ വിവേചനവും അക്രമങ്ങളും ഉണ്ടാകുമ്പോഴും സർവരും സോദരദ്വേന വാഴുന്ന മാതൃകാസ്ഥാനമായി കേരളം നിലനിൽക്കുന്നത് ശ്രീനാരായണഗുരുവിന്റെ ചിന്തയും പ്രവർത്തിയും കാരണമാണ്. ആധുനിക കേരളം സൃഷ്ടിക്കുന്നതിൽ ഗുരുവിന്റെ സംഭാവനകൾ ഒരുകാലത്തും വിസ്മരിക്കപ്പെടില്ല. ഗുരുവിന്റെ സന്ദേശങ്ങൾ മുമ്പത്തേക്കാൾ ഉപരി നമ്മുടെ സമൂഹത്തിന് അനിവാര്യമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. അപരവിദ്വേഷത്തിന്റെ ആശയങ്ങൾ രാജ്യത്ത് ശക്തിപ്രാപിക്കുന്നത് ഗൗരവമായി കാണേണ്ടതാണ്.കേരളീയ സമൂഹത്തിലേക്കും അത് നുഴഞ്ഞുകയറുന്നുണ്ട്. അതിനെ തടഞ്ഞുനിറുത്താൻ നമുക്ക് കഴിയണമെന്നും അല്ലാത്തപക്ഷം ഗുരുവിനോട് ചെയ്യുന്ന വലിയ നിന്ദയാകുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |