
തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയറെ തീരുമാനിക്കാനുള്ള ചർച്ചകൾക്കൊടുവിൽ മേയർ, ഡെപ്യൂട്ടി മേയർ പദവികൾ മൂന്നു തവണകളായി വീതം വയ്ക്കാൻ ധാരണയായതായി സൂചന. അങ്ങനെ വന്നാൽ അഞ്ചുവർഷം മൂന്ന് മേയർമാരും ഡെപ്യൂട്ടി മേയർമാരുമുണ്ടാകും. അഡ്വ.സുബി ബാബു, ലാലി ജെയിംസ്, ഷീന ചന്ദ്രൻ, ശ്യാമള മുരളീധരൻ തുടങ്ങിയ പേരുകളാണ് മേയർ സ്ഥാനത്തേയ്ക്ക് പ്രാഥമിക പരിഗണനയിൽ. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ്, ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ് എന്നിവരുടെ പേരുകളാണ് ഡെപ്യൂട്ടി മേയറായി പരിഗണിക്കുന്നത്.
33 കോൺഗ്രസ് കൗൺസിലർമാരാണ് ജയിച്ചത്. കേവല ഭൂരിപക്ഷത്തേക്കാൾ നാല് സീറ്റ് കൂടുതലാണിത്. ഘടകകക്ഷികൾ ജയിച്ചിട്ടില്ല. മേയർ, ഡെപ്യൂട്ടി മേയർ എന്നിവരെ തീരുമാനിക്കാൻ പാർലമെന്ററി പാർട്ടി അടുത്ത ദിവസം ചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മേയർ, ഡെപ്യൂട്ടി മേയർ കസേരയ്ക്കായി പിടിവലികളും പരസ്യ പ്രസ്താവനകളും ഉണ്ടാകാതിരിക്കാൻ നേതൃത്വം കർശനമായി ഇടപെടുന്നുണ്ട്. കോർപറേഷനിലെ മിന്നുന്ന വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച്
ഡി.സി.സിയുടെ നേതൃത്വത്തിൽ നഗരത്തിൽ ആഹ്ലാദ പ്രകടനം നടത്തിയിരുന്നു.
കക്ഷിനില
കോർപ്പറേഷൻ (56 സീറ്റ്):
യു.ഡി.എഫ്- 33
എൽ.ഡി.എഫ്-11
ബി.ജെ.പി -08
മറ്റുള്ളവർ- 04.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |