
പ്രീ സെയിൽ ബിസിനസിൽ കോടികൾ വാരി
തകർപ്പൻ നൃത്ത ചുവടുമായി ദിലീപും മോഹൻലാലും എത്തുന്ന ഭ.ഭ.ബ എന്ന ചിത്രത്തിലെ അഴിഞ്ഞാട്ടം ഗാനം പുറത്തിറങ്ങി.
" ഗാനം അക്ഷരാർത്ഥത്തിൽ ആഘോഷമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. എം .ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ, നിരഞ്ജ് സുരേഷ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ രചിച്ചത് വിനായക് ശശികുമാർ ആണ്. ഷാൻ റഹ്മാൻ ആണ് ഈണം പകർന്നത്. നൃത്തം ഒരുക്കിയത് സാൻഡി മാസ്റ്ററും . ഇരുവരുടെയും തകർപ്പൻ നൃത്ത ചുവടുകൾ തന്നെയാണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ
ദിലീപിനൊപ്പം വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും നിർണായക വേഷങ്ങൾ അവതരിപ്പിക്കുന്നു. മാസ് കോമഡി ആക്ഷൻ എന്റർെടയ്നറായ ഭ.ഭ. ബ നാളെ തിയേറ്ററിൽ എത്തും. അതിഥി വേഷം ആണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.അതേസമയംമണിക്കൂറിൽ പതിനായിരത്തിന് മുകളിൽ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ പ്ളാറ്റ് ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരുകോടിക്ക് മുകളിൽ ആദ്യം ദിനംമാത്രം പ്രീസെയിൽ ബിസിനസിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്.
സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ് , ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ, റെഡിൻ കിംഗ്സിലി , ഷമീർ ഖാൻ, ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്ക ലഷ്മി, സാന്റി മാസ്റ്റർ എന്നിവരാണ് മറ്റു താരങ്ങൾ. രചന ഫാഹിം സഫർ, നൂറിൻ ഷെരീഫ്, അഡിഷണൽ തിരക്കഥയും സംഭാഷണവും- ധനഞ്ജയ് ശങ്കർ, ഛായാഗ്രഹണം - അർമോ, പശ്‌ചാത്തല സംഗീതം- ഗോപി സുന്ദർ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം,
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം . കോ പ്രൊഡ്യൂസേഴ്സ്- ബൈജു ഗോപാലൻ, വി.സി. പ്രവീൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി. വിതരണം ഡ്രീം ബിഗ് ഫിലിംസ് .പി.ആർ.ഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |