
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും കേരളത്തിലെ പാതിയോളം തൊഴിലുറപ്പ് തൊഴിലാളികൾക്കു ജോലി നഷ്ടപ്പെടുമെന്നും കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കുക മാത്രമല്ല, കോടിക്കണക്കിന് തൊഴിലാളികൾ പുറത്താകുന്ന രീതിയിലാണ് പുതിയ ബിൽ. പുതിയ ബില്ലിലൂടെ ഓരോ സംസ്ഥാനത്തും ഗ്രാമീണ മേഖല ഏതെന്ന് നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രസർക്കാരിൽ നിക്ഷിപ്തമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |