
കേരളത്തിലെ കാലാവസ്ഥായിൽ കൃഷി ചെയ്യാവുന്നതും നല്ല വിളവും വിലയും തരുന്ന ഒന്നാണ് പപ്പായ. ഈ പപ്പായ വർഗത്തിലെ ഇനമായ റെഡ് ലേഡിയ്ക്ക് ഇന്ന് ആവശ്യക്കാർ നിരവധിയാണ്. മറ്റ് പപ്പായകളെ അപേക്ഷിച്ച് വലിപ്പത്തിലും നിറത്തിലും രുചിയിലും വ്യത്യസ്തമായ റെഡ് ലേഡി ദിവസങ്ങളോളം കേടുകൂടാതെയിരിക്കുന്നു. ഇതാണ് പല കർഷകരും റെഡ് ലേഡിയിലേയ്ക്ക് തിരിയാൻ വഴിഒരുക്കിയത്.
സാധാരണ പപ്പായ പഴുത്താൽ മഞ്ഞനിറമാണെങ്കിൽ റെഡ് ലേഡി പപ്പായ പഴുത്താൽ ഉൾവശം ചുവപ്പാണ്. വിൽപ്പന ലക്ഷ്യമിട്ടാണ് പലരും ഇത് കൃഷി ചെയ്യുന്നത്. ഒന്നര ഏക്കറിൽ 350 തെെകളോളം നടാം. തെെകൾക്കിടയിലുള്ള അകലം രണ്ടര മീറ്റർ വീതമെങ്കിലും ഉണ്ടാകണം. ഓരോ കുഴിക്കും അരമീറ്റർ ആഴം വേണം. ഇത് വെറുതെ നട്ടാൽ പോര, ആദ്യം 50 സെന്റീമീറ്ററിൽ ഒരു കുഴിയെടുക്കുക. ശേഷം കൃത്യമായ അടിവളം ചേർക്കണം (ചാണകപ്പൊടി, എല്ലുപ്പൊടി, ഉണങ്ങിയ കരിയില, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ ഇടാം). ശേഷം മണ്ണിൽ നിന്ന് 50 സെന്റീമീറ്റർ ചരിച്ചുവേണം റെഡ് ലേഡിയുടെ തെെ നടാൻ. എന്നാൽ മാത്രമേ ശരിയായി വളരുകയും നല്ല ഫലം ലഭിക്കുകയും ചെയ്യും.
ആറുമാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും. നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ് പപ്പായ തെെകൾ നടാൻ പറ്റിയ സമയം. മഴക്കാലമാകുമ്പോഴേക്കും തെെകൾ വളർന്നിരിക്കണം. നല്ല വെയിലുള്ള സ്ഥലത്ത് പപ്പായ നടുന്നതാണ് നല്ലത്. തെെകളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്നാൽ വേരുകൾ ചീഞ്ഞ് ചെടി നശിച്ചുപോകും. ഒരു പഴുത്ത റെഡ് ലേഡിയ്ക്ക് 60 മുതൽ 70 രൂപ വരെയാണ വിപണിയിൽ ലഭിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |