
ന്യൂഡൽഹി: ദേശീയ നിയമസർവകലാശാലകളിലെ ബിരുദ, പി.ജി കോഴ്സുകൾക്കുള്ള പൊതുപ്രവേശന പരീക്ഷ (ക്ലാറ്റ്) ഫലം പ്രസിദ്ധീകരിച്ചു. നിയമസർവകലാശാലകളുടെ കൺസോർഷ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം ലഭിക്കും.ക്ലാറ്റ് യു.ജി പരീക്ഷയിൽ ആദ്യ 100റാങ്കുകാരിൽ കേരളത്തിൽ നിന്ന് ആരുമില്ല. ബംഗളൂരുവിൽ നിന്ന് 15പേരും ഡൽഹിയിൽ നിന്നു 8വിദ്യാർത്ഥികളും മുംബൈയിൽ നിന്ന് 7പേരും ആദ്യ 100 പട്ടികയിലുണ്ട്. 112.75 ആണ് ക്ലാറ്റിന്റെ ഉയർന്ന സ്കോർ. ക്ലാറ്റ് പി.ജി പരീക്ഷയിൽ ആദ്യ 100ൽ കേരളത്തിൽ നിന്നുള്ള 2 പേരുണ്ട്. ഡൽഹിയിൽ നിന്നാണ് 22പേർ. ജബൽപുരിൽ നിന്ന് എട്ടും ജയ്പുരിൽ നിന്ന് ഏഴും വിദ്യാർത്ഥികൾ ആദ്യ 100ൽ ഉൾപ്പെടുന്നു. 104.25 മാർക്കാണ് പി.ജിയിൽ ഉയർന്ന സ്കോർ.ദേശീയ നിയമസർവകലാശാലകളിലെ പ്രവേശനത്തിനുള്ള കൗൺസലിങ്ങിനു 27നു രാത്രി 10വരെ രജിസ്റ്റർ ചെയ്യാം. ആദ്യഘട്ട അലോട്ടമെന്റ് പട്ടിക ജനുവരി 7ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: consortiumofnlus.ac.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |