
തിരുവനന്തപുരം:സംസ്ഥാനത്ത് എസ്.ഐ.ആർ.99.99% പൂർത്തിയായതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ.രത്തൻ യു.കേൽക്കർ അറിയിച്ചു. 27848827വോട്ടർമാരുടെ ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആലപ്പുഴ, തൃശ്ശൂർ, കണ്ണൂർ ഒഴികെയുള്ള ജില്ലകൾ 100% ഡിജിറ്റൈസേഷൻ പൂർത്തീകരിച്ചു. ഈ മൂന്ന് ജില്ലകൾ ഇന്നുതന്നെ 100% ഡിജിറ്റൈസേഷൻ പൂർത്തീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.എന്യുമറേഷൻ ഫോമുകൾ തിരിച്ചുവാങ്ങുന്നത് ഇന്ന് അവസാനിക്കും.എസ്.ഐ.ആറിൽ ഉൾപ്പെടുത്താനാകാത്തവരുടെ എണ്ണം ഇന്നലെ 2495069 ആയി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |