SignIn
Kerala Kaumudi Online
Wednesday, 18 February 2026 8.39 PM IST

ജനുവരി 16ന് കേസ് വിളിക്കുന്നു, വാദം തിയേറ്രറിൽ

Increase Font Size Decrease Font Size Print Page
ss

നിഖില വിമൽ നായികയായി ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് ജനുവരി 16ന് തിയേറ്ററിൽ. സ്ത്രീകേന്ദ്രീകൃത വ്യത്യസ്ത പ്രമേയവുമായി, ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ചിത്രം ആയിരിക്കും പെണ്ണ് കേസ്’. മൈസൂരിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസറും പോസ്റ്ററുമെല്ലാം പ്രേക്ഷകർക്കിടയിൽ വലിയ കൗതുകം സൃഷ്ടിച്ചതാണ് . ഹക്കിം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി എന്നിവരും പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നു. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർത്ഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ . സംഭാഷണം: ജ്യോതിഷ് എം., സുനു എ.വി, ഗണേഷ് മലയത്ത് , ഛായാഗ്രഹണം ഷിനോസ് . സംഗീതം: അങ്കിത് മേനോൻ എഡിറ്റിംഗ്: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ , പ്രൊഡക്ഷൻ ഡിസൈൻ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, ഇഫോർ എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. മാർക്കറ്റിംഗ് ഹെഡ്: വിവേക് രാമദേവൻ (ക്യാറ്റലിസ്റ്റ്)

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY