ന്യൂഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്‌തു. നിലവിലെ ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംധർ 2026 ജനുവരി 9ന് വിരമിക്കുന്നതിനെ തുടർന്നാണിത്. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖിനെ സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും ശുപാർശ ചെയ്‌തു.
കൊൽക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമെൻ സെൻ. 2011 ഏപ്രിലിൽ കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായി. കഴിഞ്ഞ ഒക്ടോബർ 8നാണ് മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ് കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയിൽ രണ്ടാമനാണ്. കണ്ണൂർ താന സ്വദേശി. 2014 ജനുവരി 23നാണ് കേരള ഹൈക്കോടതി ജഡ്‌ജിയായത്. ഹൈക്കോടതിയിൽ ആക്‌ടിംഗ് ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |