
മലയാളത്തിലെ സൂപ്പർ ഹിറ്റ് താരജോഡികളായ ജയറാമും ഉർവശിയും വീണ്ടും ഒരുമിക്കുന്നു. പാണ്ഡ്യരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന തമിഴ് ചിത്രത്തിൽ ആണ് ഒരുമിക്കുന്നത്. വിജയ് സേതുപതി, നിത്യമേനൻ എന്നിവർ നായകനും നായികയുമായി എത്തിയ സൂപ്പർ ഹിറ്റ് ചിത്രം തലൈവൻ തലൈവിക്കുശേഷം പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ആണിത് . മഴവിൽക്കാവടി, സ്വാഗതം, കടിഞ്ഞൂൽ കല്യാണം, മധുചന്ദ്രലേഖ, മുഖചിത്രം തുടങ്ങി നിരവധി ചിത്രങ്ങളിൽ ജയറാമും ഉർവശിയും നായകനും നായികയുമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയതാണ്. ഇടവേളയ്ക്കു ശേഷം തമിഴിൽ നായകനായി ജയറാം അഭിനയിക്കുന്ന ചിത്രം കൂടി ആണ്. ചിത്രീകരണം വൈകാതെ ആരംഭിക്കും. ആശ, പ്ളാബോ പാർട്ടി എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന ഉർവശിയുടെ മലയാള ചിത്രങ്ങൾ. അതേസമയം
ജയറാം, കാളിദാസ് ജയറാം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം ജനുവരി 22ന് തിയേറ്രറിൽ എത്തും . നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലൂവൻസറുമായ ഇഷാനി കൃഷ്ണ ആണ് ആശകൾ ആയിരത്തിൽ കാളിദാസ് ജയറാമിന്റെ നായിക. ആശ ശരത്, സായ് കുമാർ, അജു വർഗീസ്, ബൈജുസന്തോഷ്, കൃഷ്ണ ശങ്കർ, സഞ്ജു ശിവറാം, ഉണ്ണി രാജ, ശങ്കർഇന്ദു ചൂഢൻ, നിഹാരിക, നന്ദൻ ഉണ്ണി, ഗോപൻ അടാട്ട്, ആനന്ദ് മന്മഥൻ, ഇഷാൻ ജിംഷാദ് തുടങ്ങിയവരാണ് മറ്രു താരങ്ങൾ. ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.
അരവിന്ദ് രാജേന്ദ്രനും സംവിധായകൻ ജൂഡ് ആന്തണി ജോസഫും ചേർന്നാണ് കഥയും തിരക്കഥയും സംഭാഷണവും .ഛായാഗ്രഹണം : സ്വരൂപ് ഫിലിപ്പ്, പ്രോജക്ട് ഡിസൈനർ : ബാദുഷ എൻ.എം, എഡിറ്റർ : ഷഫീഖ് പി .വി, സംഗീതം : സനൽ ദേവ്,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |