
ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ആദ്യമായി ഒരുമിക്കുന്ന 'മിണ്ടിയും പറഞ്ഞും എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. സനൽ - ലീന ദമ്പതികളുടെ വിവാഹത്തിനു മുൻപും ശേഷവുമുള്ള പ്രണയത്തിന്റെയും ജീവിതത്തിന്റെയും പശ്ചാത്തലത്തിലാണ് കഥ . അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് ദിനത്തിൽ തിയേറ്ററിൽ എത്തും. ലൂക്കാ, മാരിവില്ലിൻ ഗോപുരങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ അരുൺ ബോസ്. പക്കാ ഫീൽഗുഡ് ഫാമിലി എന്റർെടയ്നായാണ് ചിത്രമെന്ന് ടീസറിൽ നിന്ന് വ്യക്തം. മനോഹരമായ ഒരുപാട് നിമിഷങ്ങളും ചിത്രത്തിൽ ഉണ്ടാകുമെന്ന് ഉറപ്പിക്കാം. അലൻസ് മീഡിയയുടെ ബാനറിൽ സംവിധായകൻ സലിം അഹമ്മദാണ് നിർമ്മാണം. ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് മൃദുൽ ജോർജ്ജും അരുൺ ബോസും ചേർന്നാണ്. ഒരിടവേളയ്ക്ക് ശേഷം വിഖ്യാത ഛായാഗ്രാഹകൻ മധു അമ്പാട്ട് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കിരൺ ദാസും സംഗീതം ഒരുക്കുന്നത് സൂരജ് എസ്. കുറുപ്പുമാണ്. കലാസംവിധാനം അനീസ് നാടോടിയും, വസ്ത്രാലങ്കാരം ഗായത്രി കിഷോറും നിർവഹിക്കുന്ന 'മിണ്ടിയും പറഞ്ഞും' തിയേറ്ററുകളിലെത്തിക്കുന്നത് ജാഗ്വാർ സ്റ്റുഡിയോസാണ്. ഡിസ്ട്രിബ്യൂഷൻ ഹെഡ്: ഷാനു പരപ്പനങ്ങാടി, മാർക്കറ്റിംഗ് ഡിസൈൻ: പപ്പെറ്റ് മീഡിയ, പി. ആർ.ഒ : പി ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |