
തിരുവനന്തപുരം: ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ഈ വർഷം മുതൽ മികച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് 100001രൂപയുടെ തീർത്ഥാടന പുരസ്കാരം നൽകുമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ കല്പിച്ചനുവദിച്ച അഷ്ടലക്ഷ്യങ്ങളിൽ പ്രഥമ പരിഗണന നൽകിയ വിദ്യാഭ്യാസ മേഖലയെ പ്രോത്സാഹിപ്പിക്കാനാണിത്.
മുൻ ചീഫ് സെക്രട്ടറിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ, എ.ഡി.ജി.പി പി. വിജയൻ, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ജഗതിരാജ് എന്നിവരുൾപ്പെട്ട സമിതിയാണ് പുരസ്കാരം നിർണയിക്കുന്നത്.
ഗുരുദേവ ദർശനവും ഗുരുദേവ കൃതികളും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25ന് മഹാപ്രശ്‌നോത്തരിയും സംഘടിപ്പിക്കുന്നുണ്ട്. പ്രശ്നോത്തരിയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 50,000,40,000,
30,000 രൂപ വീതവും മികച്ച പ്രകടനം നടത്തുന്ന 10 പേർക്ക് 10, 000 രൂപ വീതവും സമ്മാനം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |