
വായു ഗുണനിലവാര സൂചിക 400ന് മുകളിൽ
ന്യൂഡൽഹി: ശൈത്യകാലത്തിലൂടെ കടന്നു പോകുന്ന ഡൽഹിയിൽ കനത്ത പുകമഞ്ഞ് രൂപപ്പെട്ടതിനെ തുടർന്ന് ഇന്നലെ 177 വിമാനസർവീസുകളാണ് റദ്ദാക്കിയത്. 700ൽപ്പം വിമാനങ്ങൾ വൈകി. കാഴ്ചാപരിധി കുറഞ്ഞതിനാൽ പല മേഖലകളിലും കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു. സഫ്ദർജംഗിൽ ഇന്നലെ കാഴ്ചാപരിധി പൂജ്യമായിരുന്നു. പൊല്യൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് പമ്പുകൾ ഇന്ധനം നൽകരുതെന്ന് നിർദ്ദേശമുണ്ട്. ഇത്തരത്തിലെ 3700ൽപ്പരം വാഹനങ്ങൾക്ക് കഴിഞ്ഞദിവസം അധികൃതർ പിഴയിട്ടു. അപകടകരമായ നിലയിലാണ് വായു മലിനീകരണം. വായു ഗുണനിലവാര സൂചിക 400ന് മുകളിൽ തുടരുന്നു. ആനന്ദ് വിഹാറിൽ 430ഉം, വിവേക് വിഹാറിൽ 434ഉം രേഖപ്പെടുത്തി.
ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ എയർ പ്യൂരിഫയർ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ആശിഷ് സൂദ് അറിയിച്ചു. 10,000 ക്ലാസ് മുറികളിൽ സ്ഥാപിക്കാൻ നടപടിയാരംഭിച്ചു. പടിപടിയായി 38,000 ക്ലാസ് മുറികളിൽ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |