മാതമംഗലം: കണ്ടോന്താറിലെ ആധാരം എഴുത്തുകാരൻ പുനിയംകോട്ടെ കാമ്പ്രത്ത് ഗംഗാധരൻ (63) നിര്യാതനായി. പരേതരായ ആധാരം എഴുത്തുകാരൻ കടവത്ത് പുത്തലത്ത് കമ്മാര പൊതുവാളുടെയും കാമ്പ്രത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: കനകം (അദ്ധ്യാപിക വാദിഹുദ ഇംഗ്ലീഷ് മീഡിയം സ്കൂൾ പഴയങ്ങാടി). മക്കൾ: നീതിഷ, ശ്രീലക്ഷ്മി (ബാംഗ്ലൂർ) മരുമകൻ: ജ്യോതിഷ് (മാത്തിൽ). സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ (അന്നൂർ), വേണുഗോപാലൻ (പയ്യന്നൂർ). ഇന്നു രാവിലെ 9ന് കണ്ടോന്താറിൽ പൊതുദർശനം തുടർന്ന് സംസ്കാരം 10ന് തൃക്കുറ്റ്യേരി സമുദായ ശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |