
തിരുവനന്തപുരം: സി.പി.ഐ നേതാവും മുൻ എം.എൽ.എയുമായ രാജാജി മാത്യുവിന്റെയും ഭാര്യയുടെയും പേര് 2002ലെ വോട്ടർ പട്ടികയിലില്ല. എസ്. ഐ. ആർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയ ശേഷം കരട് വോട്ടർ പട്ടിക പ്രതീക്ഷിക്കുന്ന വേളയിലാണ് 2002 ൽ പേരില്ലെന്ന വിവരം ബി.എൽ. ഒ അറിയിച്ചത്.91 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യുന്നവരാണ് താനും കുടുംബവുമെന്നും ,പിന്നീട് എങ്ങനെയാണ് 2002ലെ പട്ടികയിൽ പേരില്ലാതാവന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
തൃശൂർ ജില്ലയിലെ ഒല്ലൂർ നിയോജകമണ്ഡലത്തിൽപ്പെട്ട കണ്ണാറ എ.യു.പി സ്കൂളിലെ പോളിംഗ് സ്റ്റേഷനിലെ 43-ാം ബൂത്തിലാണ് താനും കുടുംബവുമുള്ളത്. ബൂത്തിന്റെ ചുമതലയുള്ള ബി .എൽ .ഒ എല്ലാവരുടെയും എന്യുമറഷൻ ഫോമുകൾ എത്തിക്കൂകയും അവ കൃത്യമായി പൂരിപ്പിച്ചു നൽകുകയും ചെയ്തിരുന്നു.ഇക്കഴിഞ്ഞ 18 ന് ബി.എൽ.ഒ ഫോണിൽ വിളിച്ച് പട്ടികയിൽ പേരില്ലെന്നും എസ്.ഐ.ആറിന്റെ കരട് പ്രസിദ്ധീകരിച്ച ശേഷം രേഖകൾ സമർപ്പിക്കണമെന്നും അറിയിക്കുകയായിരുന്നു..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |