
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ച് പാർലമെന്റ് പാസാക്കിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ, ഗ്രാമീൺ) ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പിട്ടു. വിജ്ഞാപനം ഇറങ്ങുന്നതോടെ നടപ്പാകും. ഒരു സാമ്പത്തിക വർഷത്തെ തൊഴിൽ ദിനങ്ങൾ 125 ദിവസമായി വർദ്ധിക്കുന്നതിലൂടെ സമഗ്ര വളർച്ച, വികസന പദ്ധതികളുടെ ഏകീകരണം എന്നിവ വഴി സ്വയംപര്യാപ്തമായ ഗ്രാമീണ ഇന്ത്യയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് കേന്ദ്ര സർക്കാർ വിശദീകരിച്ചു.
ഓരോ ഗ്രാമീണ കുടുംബത്തിലെയും അവിദഗ്ദ്ധ, കായികാദ്ധ്വാന ശേഷിയുള്ള മുതിർന്ന അംഗങ്ങൾക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴിൽ ഉറപ്പാക്കുന്നതിലൂടെ വരുമാന സ്ഥിരതയുമുണ്ടാകും. സംസ്ഥാന സർക്കാരുകൾക്ക് പ്രാവർത്തികമാക്കാനുള്ള ചുമതല. 60:40 അനുപാതത്തിൽ കേന്ദ്ര-സംസ്ഥാന വിഹിതം. ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പ് മറികടന്നാണ് പാർലമെന്റിന്റെ ഇരുസഭകളും ബിൽ പാസാക്കിയത്.
വേതനം ഒരാഴ്ചയ്ക്കുള്ളിൽ
ജോലി പൂർത്തിയാക്കി ഒരാഴ്ചയ്ക്കുള്ളിലോ, പരമാവധി പതിനഞ്ച് ദിവസത്തിനുള്ളിലോ വേതനം നൽകണമെന്ന് നിയമത്തിൽ വ്യവസ്ഥ. ഇല്ലെങ്കിൽ നഷ്ടപരിഹാരം
വർഷത്തിൽ കുറഞ്ഞത് രണ്ടു മാസം വിത്തുവിത, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി പ്രവൃത്തികൾ മാത്രം
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി ക്ഷോഭങ്ങൾ തടയൽ തുടങ്ങിയവയാണ് പ്രധാന തൊഴിൽ മേഖലകൾ
എല്ലാ പ്രവൃത്തികളും ഗ്രാമപഞ്ചായത്ത് തലത്തിൽ ഗ്രാമസഭകളുടെ അംഗീകാരത്തോടെ
മന്ത്രാലയങ്ങളുടെ ആസൂത്രണത്തിന് പിഎം ഗതി ശക്തി ഉൾപ്പെടെ ദേശീയ പദ്ധതികളുമായി സംയോജനം. ഒരേ പ്രവൃത്തികൾ ആവർത്തിക്കുന്നത് തടയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |