
തിരുവനന്തപുരം : യാത്രയ്ക്കിടയിൽ ടോയ്‌ലറ്റുകൾ എവിടെയുണ്ടെന്ന് അറിയാൻ ശുചിത്വ മിഷൻ സജ്ജമാക്കിയ ' ക്ലൂ ' ആപ്പ് നാളെ, മുതൽ സജ്ജമാകും.തദ്ദേശ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ആപ്പ് വൈകിട്ട് മൂന്നിന് മാസ്‌ക്കറ്റ് ഹോട്ടലിൽ മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളുടേതിന് പുറമെ, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുമായി സഹകരിച്ച് സ്വകാര്യ ഹോട്ടലുകളിലെയും റെസ്റ്റോറന്റുകളിലെ ടോയ്‌ലറ്റുകളെയും ഉൾപ്പെടുത്തിയാണ് ക്ലൂ ആപ്പ് തയ്യാറാക്കിയിട്ടുള്ളത്. യാത്രക്കാർക്ക് അവരുടെ ലൊക്കേഷന് തൊട്ടടുത്തുള്ള ശുചിമുറികൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കണ്ടെത്താം. ഓരോ ശുചിമുറി കേന്ദ്രത്തിന്റെയും പ്രവർത്തന സമയവും, പാർക്കിംഗും, ഉപയോക്താക്കളുടെ റേറ്റിംഗും അറിയാം. ഫ്രൂഗൽ സയന്റിഫിക്കിന്റെ
സാങ്കേതിക സഹകരണത്തോടെയാണ് ആപ്പ് തയ്യാറാക്കിയത്.
സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര പാതകളെയും ദേശീയ പാതകളെയും കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത ഘട്ടത്തിൽ കേരളത്തിലുടനീളം സേവനം വ്യാപിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |