
നിരവധി ഗുണങ്ങൾ അടങ്ങിയ ഒന്നാണ് കഞ്ഞിവെള്ളം. മുടിയുടെ ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനും കഞ്ഞിവെള്ളം ഉപയോഗിക്കാറുണ്ട്. വീട്ടിൽ വെറുതെ കളയുന്ന കഞ്ഞിവെള്ളം എങ്ങനെ മുടിയുടെ ആരോഗ്യത്തിന് ഉപയോഗിക്കാമെന്ന് നോക്കാം.
തലമുടി കഴുകാൻ കഞ്ഞിവെള്ളം വളരെ നല്ലതാണ്. ഷാംപൂ ഉപയോഗിച്ച ശേഷം കഞ്ഞിവെള്ളത്തിൽ മുടി കഴുകുക. ഏകദേശം 20 മിനിട്ടുകൾക്ക് ശേഷം അത് കഴുകികളയാം. പതിവായി കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടികൊഴിച്ചിൽ തടയാനും മുടി വളരാനും സഹായിക്കുന്നു.
കഞ്ഞിവെള്ളവും ഉലുവയും യോജിപ്പിച്ച് തലയിൽ തേയ്ക്കുന്നതും താരൻ അകറ്റാൻ സഹായിക്കുന്നു. ഇതിനായി ഒരു കപ്പ് കഞ്ഞിവെള്ളത്തിൽ ആവശ്യത്തിന് ഉലുവ ചേർത്ത് രാത്രി മുഴുവൻ അടച്ച് സൂക്ഷിക്കുക. രാവിലെ ഇത് അരച്ച് തലയോട്ടിയിലും മുടിയിലും തേയ്ക്കാം. പത്ത് മിനിട്ട് തലയിൽ വച്ചശേഷം സാധാരണ വെള്ളം ഉപയോഗിച്ച് കഴുകികളയാം. താരൻ അകറ്റി മുടിക്ക് തിളക്കം നൽകാൻ ഉലുവ സഹായിക്കുന്നു. ഇതുപോലെ മുടിയുടെ ആരോഗ്യത്തിന് കറ്റാർവാഴ ജെല്ലും കഞ്ഞിവെള്ളവും നല്ലതാണ്. ഇവ രണ്ടും യോജിപ്പിച്ച് കുളിക്കുന്നതിന് 10 മിനിട്ട് മുൻപ് തലയിൽ തേച്ച് പിടിപ്പിക്കുക. ശേഷം കഴുകികളയാം.
മുഖത്ത് കഞ്ഞിവെള്ളം പുരട്ടുന്നതും വളരെ നല്ലതാണ്. കറ്റാർവാഴ ജെല്ലും ഗ്ലിസറിനും കഞ്ഞിവെള്ളവും നല്ലപോലെ യോജിപ്പിച്ച് രാത്രി കിടക്കുന്നതിന് മുൻപ് മുഖത്ത് പുരട്ടുക. രാവിലെ ഉണരുമ്പോൾ തണുത്തവെള്ളത്തിൽ കഴുകികളയാം. ഇത് മുഖത്തിന് തിളക്കം കൂട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |