
ശബരിമല: മണ്ഡലപൂജയ്ക്കു മുന്നോടിയായി ശബരിമല സന്നിധാനത്തെ ദേവസ്വം ജീവനക്കാരുടെ കര്‍പ്പൂരദീപ ഘോഷയാത്ര ചൊവ്വാഴ്ച (ഡിസംബര്‍ 23) വൈകുന്നേരം നടക്കും. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയ്ക്കുശേഷം തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്നു തിരി തെളിച്ചു കര്‍പ്പൂര ഘോഷയാത്രയ്ക്ക് തുടക്കം കുറിക്കും.
കൊടിമരച്ചുവട്ടില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഫ്ളൈഓവറിലൂടെ മാളികപ്പുറം ക്ഷേത്രസന്നിധിയിലെത്തി വാവരുനടവഴി പതിനെട്ടാംപടിക്കു സമീപമെത്തി അവസാനിക്കും. പുലിവാഹനത്തിലേറിയ അയ്യപ്പന്‍, ദേവതാരൂപങ്ങള്‍, വര്‍ണ്ണക്കാവടി, മയിലാട്ടം, ചെണ്ടമേളം തുടങ്ങിയവ ഘോഷയാത്രയുടെ ഭാഗമാകും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.
സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കര്‍പ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച (ഡിസംബര്‍ 24) വൈകിട്ടത്തെ ദീപാരാധനയ്ക്കു ശേഷം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |