
കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് .ബി.ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജുൻ ജന്യ രചനയും സംവിധാനവുംം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം 45 ട്രെയിലർ പുറത്ത്. കന്നട സംഗീത സംവിധായകനായ അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം ഡിസംബർ 25 ന് ആഗോള റിലീസായി എത്തും.
ഫാന്റസി, ആക്ഷൻ, ഇമോഷൻ എന്നിവ കോർത്തിണക്കി കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എന്റർടെയ്നറായാണ് ഒരുക്കിയതെന്ന് ട്രെയില ർ സൂചന നൽകുന്നു. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ഹൈലൈറ്റ് ആയിരിക്കും.
ഗംഭീര ലുക്കിൽ ആണ് മൂന്നു താരങ്ങളും. ചിത്രത്തിലെ ആഫ്രോ തപാംഗ് എന്ന വീഡിയോ ഗാനം അടുത്തിടെ പുറത്തിറങ്ങിയപ്പോൾ ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.
സംഗീതം ഒരുക്കുന്നതും സംവിധായകൻ അർജുൻ ജന്യ ആണ്.
സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഉമ രമേശ് റെഡ്ഡി, എം. രമേശ് റെഡ്ഡി എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം- സത്യ ഹെഗ്ഡെ, എഡിറ്റിംഗ്- കെ എം പ്രകാശ്, നൃത്തസംവിധാനം- ചിന്നി പ്രകാശ്, ബി. ധനഞ്ജയ്, സംഭാഷണം- അനിൽ കുമാർ, സ്റ്റണ്ട്സ്- ഡോ. കെ. രവിവർമ്മ, ജോളി ബാസ്റ്റിയൻ, ഡിഫറന്റ് ഡാനി, ചേതൻ ഡിസൂസ. പി.ആർ. ഒ- ശബരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |