SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.59 PM IST

റാം നാരായൺ ബഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി

Increase Font Size Decrease Font Size Print Page
murder

തിരുവനന്തപുരം: പാലക്കാട് വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തെത്തുടർന്ന് കൊല്ലപ്പെട്ട റാം നാരായൺ ബഗേലിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. പ്രതികൾക്കതിരെ കർശന നടപടി എടുക്കും.

പാലക്കാട് എസ് .പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേസിന്റെ വിശദംശങ്ങൾ പരിശോധിച്ച് ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളാൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ പരിശോധിച്ച് ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കും.

കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരിക്കലും അംഗീകരിക്കാനാവാത്തതാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊച്ചി: പാലക്കാട്ടെ ആൾക്കൂട്ട കൊലപാതകത്തിലെ കുറ്റക്കാരെ കർശനമായി ശിക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
കേരളം അപമാനത്താൽ തലകുനിച്ച് നിൽക്കുകയാണ്. ആൾക്കൂട്ടങ്ങൾ തീരുമാനം എടുക്കുന്നതിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി യു.ഡി.എഫ് തിരിച്ചു പിടിച്ചതിലെ അസഹിഷ്ണുതയാണ് സി.പി.എമ്മിന്റെ വ്യാപകമായ അക്രമങ്ങൾ. പാനൂരിലും പയ്യന്നൂരിലും സി.പി.എം ആക്രമണം നടത്തി. കൈയൂക്കൂള്ള സ്ഥലങ്ങളിൽ അധികാരവും പൊലീസിനെയും ക്രിമിനലുകളെയും ഉപയോഗിക്കുകയാണ്. അടിക്കാനുള്ള സന്ദേശമാണ് മുഖ്യമന്ത്രി സി.പി.എം ക്രിമിനലുകൾക്ക് നൽകുന്നത്.

 ക​ടു​ത്ത​ ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ​സ​തീ​ശൻ

കൊ​ച്ചി​:​ ​പാ​ല​ക്കാ​ട്ടെ​ ​ആ​ൾ​ക്കൂ​ട്ട​ ​കൊ​ല​പാ​ത​ക​ത്തി​ലെ​ ​കു​റ്റ​ക്കാ​രെ​ ​ക​ർ​ശ​ന​മാ​യി​ ​ശി​ക്ഷി​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ളം​ ​അ​പ​മാ​ന​ത്താ​ൽ​ ​ത​ല​കു​നി​ച്ച് ​നി​ൽ​ക്കു​ക​യാ​ണ്.​ ​ആ​ൾ​ക്കൂ​ട്ട​ങ്ങ​ൾ​ ​തീ​രു​മാ​നം​ ​എ​ടു​ക്കു​ന്ന​തി​നെ​തി​രെ​ ​സ​ർ​ക്കാ​ർ​ ​ശ​ക്ത​മാ​യ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണം.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​മു​നി​സി​പ്പാ​ലി​റ്റി​ ​യു.​ഡി.​എ​ഫ് ​തി​രി​ച്ചു​ ​പി​ടി​ച്ച​തി​ലെ​ ​അ​സ​ഹി​ഷ്ണു​ത​യാ​ണ് ​സി.​പി.​എ​മ്മി​ന്റെ​ ​വ്യാ​പ​ക​മാ​യ​ ​അ​ക്ര​മ​ങ്ങ​ൾ.​ ​പാ​നൂ​രി​ലും​ ​പ​യ്യ​ന്നൂ​രി​ലും​ ​സി.​പി.​എം​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി.​ ​കൈ​യൂ​ക്കൂ​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​ധി​കാ​ര​വും​ ​പൊ​ലീ​സി​നെ​യും​ ​ക്രി​മി​ന​ലു​ക​ളെ​യും​ ​ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്.​ ​അ​ടി​ക്കാ​നു​ള്ള​ ​സ​ന്ദേ​ശ​മാ​ണ് ​മു​ഖ്യ​മ​ന്ത്രി​ ​സി.​പി.​എം​ ​ക്രി​മി​ന​ലു​ക​ൾ​ക്ക് ​ന​ൽ​കു​ന്ന​ത്.

TAGS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY