SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.38 PM IST

പിതാവിന്റെ വെട്ടേറ്റ് 16കാരി കൊല്ലപ്പെട്ടു, സംഭവം കാസര്‍കോട് മഞ്ചേശ്വരത്ത്

Increase Font Size Decrease Font Size Print Page
crime

കാസര്‍കോട്: പിതാവിന്റെ വെട്ടേറ്റ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ കൊല്ലപ്പെട്ടു. കാസര്‍കോട് മഞ്ചേശ്വരത്ത് ആണ് സംഭവം. 16കാരിയായ ജുമൈല ആണ് കൊല്ലപ്പെട്ടത്. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുടുംബവഴക്കിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഉമ്മറും കുടുംബവും ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യയുടെ സഹോദരിയുടെ ഭര്‍ത്താവും ഉമ്മറും തമ്മില്‍ സ്വത്തിനെച്ചൊല്ലി തര്‍ക്കമുണ്ടായി.

ഇതിനിടെ ഉമ്മര്‍ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെ ആക്രമിക്കുമ്പോള്‍ മകള്‍ ജുമൈല തടയാന്‍ ശ്രമിക്കുകയും വെട്ടേല്‍ക്കുകയുമായിരുന്നു. സംഭവം നടക്കുന്ന സമയത്ത് പ്രതി കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന.

TAGS: CASE DIARY, MURDER, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY