SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.06 PM IST

സ്‌കൂൾ നാഷണൽ ബാസ്കറ്റ്ബാൾ കേരളം അണ്ടർ 14  ജേതാക്കൾ 

Increase Font Size Decrease Font Size Print Page
d

ഷാഹ്‌ഡോൾ (മധ്യ പ്രദേശ് ) : മധ്യപ്രദേശിലെ ഷാഹ്‌ഡോളിൽ നടന്ന 69-ാമത് ദേശീയ സ്‌കൂൾ ഗെയിംസ് ബാസ്‌കറ്റ്ബോളിൽ പെൺകുട്ടികളുടെ അണ്ടർ 14 വിഭാഗത്തിൽ ചാമ്പ്യൻമാരായി കേരളം ചരിത്രം കുറിച്ചു. ഫൈനലിൽ എസ്‌.ജി‌.എഫ്‌.ഐ സ്‌കൂൾസ് ടീം മഹാരാഷ്ട്രയെ(46-25) തോൽപ്പിച്ചാണ് കേരളം ചാമ്പ്യൻമാരായത്. സെമി ഫൈനലിൽ ശക്തരായ തമിഴ്‌നാട് ടീമിനെ, 67–52 എന്ന സ്കോറിന് തോൽപ്പിച്ച് കൊണ്ടാണ് ഫൈനലിൽ കടന്നത് കേരളത്തിന് വേണ്ടി അക്ഷര കെ 18 പോയിന്റുമായി ടോപ് സ്‌കോററായി., ലക്ഷ്മി ടി 13, ഉം അന്ന മറിയം രതീഷ് 8 ഉം , അലീന അൽഫോൺസ് എയ്ഞ്ചൽ 6 ഉം പോയിന്റുകൾ നേടിയപ്പോൾ മഹാരാഷ്ട്രയ്‌ക്കു വേണ്ടി രേവ എൻ പിഞ്ചു 8 പോയിന്റ് നേടി. ടീം: ലക്ഷ്മി ടി, അലീന അൽഫോൺസ് ഏയ്ഞ്ചൽ, അക്ഷര കെ, ധ്രുവ കെ (പ്രൊവിഡൻസ്, എച്ച്എസ്എസ് കോഴിക്കോട്) , അന്ന മറിയം രതീഷ്, ജസ്റ്റീന ജോസഫ് (മൗണ്ട് കാർമ്മൽ എച്ച്എസ്എസ്, കോട്ടയം) ദക്ഷിണ ആർ, പൂജ ബൈജു (സെൻ്റ് ആൻ്റണീസ് ആലപ്പുഴ) ,ബ്രിസ ബിജു,ദിയ രാധാകൃഷ്ണൻ (സൈന്റ്റ് തെരേസസ്, എറണാകുളം) മെലിസ സഖറിയ (സിൽവർ ഹിൽ എച്ച്എസ്എസ്, കോഴിക്കോട്) നൈസ ഫാത്തിമ (എസ്എംവിഎച്ച്എസ്എസ്, മലപ്പുറം) കൊച്ഛ് അതുൽ കൃഷ്ണൻ കോഴിക്കോട് മാനേജർ അമല ജോൺ സ് മേരീസ്എഛ് എസ് എസ് ,എടൂർ ,കണ്ണൂർ

TAGS: NEWS 360, SPORTS, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY