SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.58 PM IST

ആലപ്പുഴയിലും കോട്ടയത്തും പക്ഷിപ്പനി

Increase Font Size Decrease Font Size Print Page
bird-flu

ആലപ്പുഴ: ആലപ്പുഴ,കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ നെടുമുടിയിൽ കോഴികൾക്കും ചെറുതന,കരുവാ​റ്റ,കാർത്തികപ്പള്ളി,അമ്പലപ്പുഴ തെക്ക്,പുന്നപ്ര തെക്ക്,തകഴി,പുറക്കാട് എന്നിവിടങ്ങളിലെ താറാവുകളിലുമാണ് രോഗബാധ.കോട്ടയത്ത് കുറുപ്പുന്തറ,മാഞ്ഞൂർ എന്നിവിടങ്ങളിലെ കാടകൾക്കും കല്ലുപുരയ്ക്കൽ,വേളൂർ കോഴികൾക്കുമാണ് രോഗബാധ. ദേശാടനപ്പക്ഷികളുടെ വരവാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഭോപ്പാൽ ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എവിയൻ ഇൻഫ്ലുവൻസ (എച്ച് 5എൻ1) സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയാനും കള്ളിംഗ് പ്രവർത്തനങ്ങളും ഉടൻ ആരംഭിക്കും. പത്തുകിലോമീ​റ്റർ ചു​റ്റളവിൽവരെ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നും അണുബാധ വ്യാപിച്ചിട്ടുണ്ടോയെന്നറിയാൻ സംസ്ഥാനത്തുടനീളം നിരീക്ഷണം ശക്തമാക്കുമെന്നും കേന്ദ്ര മൃഗസംരക്ഷണ മന്ത്റാലയം സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു. അതേസമയം ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കോഴി,താറാവ് കൃഷി നടത്തിയവർക്ക് തിരിച്ചടിയായി.

TAGS: BIRDFLU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY