വെഞ്ഞാറമൂട്: പൊലീസിനെ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. വിഴിഞ്ഞം കോട്ടപ്പുറം കരുവള്ളിക്കോണത്ത് വീട്ടിൽ അരുൾദാസ്(38),വിഴിഞ്ഞം സ്വദേശി മറിയം(35),പാലംകോണം സ്വദേശി റോബർട്ട്(50)എന്നിവരാണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാത്രി 9ന് വേളാവൂർ ബിവറോജസ് ഔട്ട്‌ലെറ്റിന് മുന്നിൽ മൂന്നുപേർ തമ്മിൽ ബഹളമുണ്ടാക്കുന്നെന്ന് നാട്ടുകാർ അറിയിച്ചതോടെയാണ് വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിയത്. തുടർന്ന് പൊലീസ് റോബർട്ടിനെ പിടിച്ച് ജീപ്പിൽ കയറ്റുന്നതിനിടെ മറിയവും അരുൽദാസും ചേർന്ന് പൊലീസിനെ അക്രമിച്ചു.ഇതോടെ വനിതാ പൊലീസ് ഉൾപ്പെടെ കൂടുതൽ പൊലീസെത്തി മറ്റ് രണ്ട് പേരെക്കൂടി പടികൂടി. ഇതിനിടെ മറിയം മാനസിക വെല്ലുവിളി നേരിടുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചതോടെ ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. മറ്റ് രണ്ട് പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |