SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.23 PM IST

പ്രണയം തോന്നിപ്പിക്കുന്ന ഹാൽ,​ ട്രെയിലർ

Increase Font Size Decrease Font Size Print Page
ss

അഞ്ചു ഭാഷകളിലായി ഷെയ്ൻ നിഗത്തെ നായകനാക്കി വീര സംവിധാനം ചെയ്യുന്ന ഹാൽ ട്രെയിലർ പുറത്തിറങ്ങി.
ഷെയ്ൻ നിഗത്തിന്റെ നായികയായി വൈദ്യ സാക്ഷി എത്തുന്ന ഹാൽ ഇന്ന് തിയേറ്ററിൽ എത്തും. കാലികപ്രാധാന്യമുള്ള വിഷയങ്ങളിലൂടെ ഉരിത്തിരിയുന്ന ശക്തമായ പ്രണയ ചിത്രമാണിത് .സംഗീതവും, ദൃശ്യഭംഗിയും, കാമ്പുള്ള കഥയുമായി എത്തുന്ന ഹാൽ സമീപകാല മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്ഥമായ പ്രണയ ചിത്രമായിരിക്കും. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ
ജോണി ആന്റണി,​ സുരേഷ് കൃഷ്ണ,​ ജോയ് മാത്യു,​ മധുപാൽ.കെ. യു .മനോജ്.നിഷാന്ത് സാഗർ, നിയാസ് ബക്കർ,​ ദിനേശ് പണിക്കർ, അബിൻ ബിനോ, റിയാസ് നെടുമങ്ങാട്, വിനീത് വീപ് കുമാർ, മഞ്ജുഷ കോലോത്ത്, ശ്രീധന്യ എന്നിവരാണ് മറ്റ് താരങ്ങൾ .രചന നിഷാദ് കോയ,​ഛായാഗ്രഹണം -രവിചന്ദ്രൻ,​സംഗീതം -വി. നന്ദഗോപാൽ,​ കലാസംവിധാനം - പ്രശാന്ത് മാധവ് ,​ മേക്കപ്പ് - അമൽ,​
കോസ്റ്റ്യും - ഡിസൈൻ -ധന്യ ബാലകൃഷ്ണൻ,​ ചീഫ് അസോസിയേറ്റ് ഡയറക്ടർ - മനീഷ് ഭാർഗവൻ,​ വിതരണം രാജ് സാഗർ ഫിലിംസ്
ജെ.വി. ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ ആതിര ദിൽജിത്ത്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY