ചേർത്തല: അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസിസി എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 26 മുതൽ ജനുവരി ഒന്നുവരെ മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസിൽ നടക്കുമെന്ന് പ്രോഗ്രാം ഓഫീസർ അജു പി.ബഞ്ചമിൻ,വാർഡ് കൗൺസിലർ അധീന രാജു,വോളണ്ടിയർ ലീഡേഴ്സായ ടെൽബിൻ ജോ ആന്റണി,മിത്ര സുനിൽ,ക്യാമ്പ് ലീഡർ അക്ഷയ്ടോം,വോളണ്ടിയർ കാശിനാഥ്,അനന്യ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25 വീതം ആൺകുട്ടികളും പെൺകുട്ടികളുമാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. 26ന് രാവിലെ 10ന് നടക്കുന്ന വിളംബര ജാഥ ചേർത്തല എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്യും. വൈകിട്ട് 6ന് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം ജയിംസ് ചിങ്കുതറ ഉദ്ഘാടനം ചെയ്യും. അർത്തുങ്കൽ സ്കൂൾ മാനേജർ ഫാ.യേശുദാസ് കാട്ടുങ്കത്തയ്യിൽ അദ്ധ്യക്ഷത വഹിക്കും. ഫോളി ഫാമിലി ഹൈസ്കൂൾ മാനേജർ ഫാ.ജോഷി വേഴപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ വിവിധങ്ങളായ ചർച്ചകളും,ബോധവത്കരണ ക്ലാസും,കാർഷി ക്ലാസുകളും,ആദരിക്കലും, ഗ്രാമചരിത്ര സാംസ്കാരിക ഘോഷയാത്രയും വിവിധ സെക്ഷനുകളിലായി നടക്കും. ജനുവരി ഒന്നിന് രാവിലെ 11ന് സമാപന സമ്മേളനം നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |