
ആഗസ്റ്റിൽ മട്ടാഞ്ചേരിയിൽ ചിത്രീകരണം
മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഗ്യാങ് സ്റ്റർ ചിത്രത്തിൽ ആസിഫ് അലി. നസ്ലിൻ ആണ് മറ്റൊരു പ്രധാന താരം. ആസിഫ് അലിയും നസ്ലിനും നി ർണായക വേഷത്തിൽ ആണ് എത്തുന്നത്. ആഗസ്റ്റിൽ മട്ടാഞ്ചേരിയിൽ ചിത്രീകരണം ആരംഭിക്കും.
ഉണ്ട എന്ന ഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒരുമിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് നിയോഗ്, ഷറഫ്, സുഹാസ് എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചില സർപ്രൈസ് താരങ്ങൾ അണിനിരക്കുന്നുണ്ട്. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് നിർമ്മാണം. ക്യൂബ്സ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രം ആണ്. മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഷരീഫ് മുഹമ്മദും ഒരുമിക്കുന്ന ചിത്രം ആരാധകലോകത്ത് വൻപ്രതീക്ഷ നൽകുന്നു. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിലൂടെയാണ് ക്യൂബ്സ് എന്റർടെയ്ൻമെന്റ് നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. ആന്റണി വർഗീസ് നായകനായി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളൻ' ഷെഡ്യൂൾ ബ്രേക്കിൽ ആണ് . ജനുവരി 3ന് കാട്ടാളന്റെ തുടർ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ഈ ഷെഡ്യൂളോടെ പൂർത്തിയാകും.
ലോക പ്രശസ്ത തായ്ലൻഡ് മാർഷ്യൽ ആർട്സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ആക്ഷൻ കൊറിയോഗ്രഫി. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരോടൊപ്പം ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ , ഹിപ്സ്റ്റർ, പാർത്ഥ് തിവാരി, ഷിബിൻ എസ്. രാഘവ് എന്നിവരാണ് മറ്റ് താരങ്ങൾ. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ഈണം. രചന ഉണ്ണി .ആർ, ഛായാഗ്രഹണം രണെദിവെ , എഡിറ്റിംഗ് ഷമീർ മുഹമ്മദ് . എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |