
മലപ്പുറം: പെരിന്തൽമണ്ണയിൽ കഴിഞ്ഞദിവസം ഉണ്ടായ അക്രമസംഭവങ്ങൾക്ക് പിന്നാലെ ഹർത്താലിന് ആഹ്വാനം ചെയ്‌ത് യുഡിഎഫ്. പെരിന്തൽമണ്ണ നഗരത്തിലാണ് രാവിലെ ആറിന് ഹർത്താൽ ആരംഭിച്ചത്. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കഴിഞ്ഞദിവസം പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായതിനെത്തുടർന്നാണ് ഹർത്താലിന് ആഹ്വാനം ചെയ്‌തത്. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ലീഗ് ആരോപിച്ചു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ലീഗ് ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. ഞായറാഴ്‌ച വൈകുന്നേരം സിപിഎം ഓഫീസിന് നേരെ കല്ലേറുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ പ്രകടനം നടത്തിയതിനിടെയാണ് ലീഗ് ഓഫീസിന് നേരെ കല്ലേറുണ്ടായത്. തുടർന്ന് ലീഗ് പ്രവർത്തകർ വൻ പ്രതിഷേധം സംഘടിപ്പിച്ച് ഹർത്താൽ ആഹ്വാനം ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |